
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ദാരിദ്ര്യം ബാധിച്ചവനാണ്. അയാളെ സംരക്ഷിക്കേണ്ട കാര്യം ഷാഫിക്കുണ്ട്. കൂടുതൽ കഥകൾ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിൽ നിന്ന് വിവരങ്ങൾ കോൺഗ്രസിലേക്ക് ചോരുന്നുണ്ടെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്നും ഇക്കാര്യം ഷാഫി പറമ്പിൽ എം.പിയെ അറിയിച്ചിരുന്നു എന്നും കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ് പറഞ്ഞിരുന്നു. കർഷക സമരത്തിൽ പങ്കെടുത്ത് ദില്ലിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. എന്തുകൊണ്ടാണ് ദില്ലിയിൽ പോയപ്പോൾ ഞങ്ങളെയൊന്നും അറിയിക്കാതിരുന്നതെന്നായിരുന്നു ചോദിച്ചത്. യൂത്ത് കോൺഗ്രസ് ടീമുമായി ഒരുമിച്ച് പോകുന്ന കാര്യമാണെന്നാണ് വിചാരിച്ചത്. അടുത്ത തവണ എല്ലാവർക്കും കൂടി പോകാമെന്ന് ഞാൻ രാഹുലിനോട് പറഞ്ഞു. അതല്ല ഞാൻ ഉദ്ദേശിച്ചത്, ദില്ലിയിൽ നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് എനിക്ക് മെസേജയച്ചു. അതിനുള്ള മറുപടിയും അപ്പോൾ നൽകി. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നുമാണ് ഷഹനാസ് പറഞ്ഞത്.
മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഷഹനാസ് രാഹുലിനെതിരെയും ഷാഫിക്കെതിരെയും ആരോപണം ഉന്നയിച്ചത്. കോൺഗ്രസിലെ വനിതാപ്രവർത്തകരിൽ പലർക്കും രാഹുലിൽ നിന്ന് ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാക്കരുതെന്ന് താൻ ഷാഫിയോട് പറഞ്ഞിരുന്നുവെന്ന് ഷഹനാസ് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |