SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.47 PM IST

സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴ

Increase Font Size Decrease Font Size Print Page
rain

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നുമുതൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത.തമിഴ്നാടിനും തെലങ്കാനയിലെ റായലസീമയ്ക്കും സമീപമുള്ള ചക്രവാതച്ചുഴിയും തെക്കൻ ഛത്തീസ്ഗഡ് മുതൽ കോമറിൻ മേഖല വരെയുള്ള ന്യൂനമർദ്ദപ്പാത്തിയും ശക്തിപ്രാപിച്ചതാണ് കാരണം.

മിന്നൽ പ്രളയത്തിനും ഉരുൾപ്പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ട് .മദ്ധ്യ,തെക്കൻ ജില്ലകളിലായിരിക്കും അതിതീവ്ര മഴ. കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഴ ലഭിക്കും.ഈ മാസം 20വരെ തുടർന്നേക്കും. വെള്ളച്ചാട്ടങ്ങളിലും നദികളിലും ഇറങ്ങുന്നതിൽ കരുതൽ വേണം.ഇന്നലെ കുറ്റാലത്ത് മിന്നൽ പ്രളയത്തിൽ തമിഴ്നാട് തിരുനൽവേലി സ്വദേശി അശ്വിൻ 16 മരിച്ചു.

തിരുവനന്തപുരം,കോട്ടയം,പത്തനംതിട്ട എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. ഉരുൾപൊട്ടി പെട്ടെന്ന് നദികളിൽ വെള്ളം പൊങ്ങാൻ സാദ്ധ്യതയുണ്ട്.

കേരള തീരത്ത് ഇനിയൊരു അറിയിപ്പ് വരെ മത്സ്യബന്ധനം നിരോധിച്ചു.കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം

TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY