തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിൽ ഉൗർജ്ജ ഒാഡിറ്റിംഗ് നിർബന്ധമാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിലും എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായി നടത്തിയ ഉൗർജ്ജ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായശാലകളിൽ ഊർജ്ജത്തിന് ഏറെ ഉത്പാദനചെലവ് വരുന്നു. ശാസ്ത്രീയമായി ഇക്കാര്യം ക്രമീകരിക്കാൻ ഊർജ്ജ ഓഡിറ്റിംഗ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഡോ. ജോർജ്ജ് സ്ലീബാ,സുബാഷ് ബാബു ബി.വി,ജോൺസൻ ഡാനിയേൽ,നഷീദ സലാം,എ.ആർ. സതീഷ്,എ.പി ജോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |