തിരുവനന്തപുരം: കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ക്രിമിനൽ അനാസ്ഥ കാണിച്ച മന്ത്രിമാർക്കെതിരെ കേസെടുക്കും വരെ സമരം തുടരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഡി.വൈ.എഫ്.ഐക്കാരെ ഉപയോഗിച്ച് സമരക്കാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ ബി.ജെ.പി അനുവദിക്കില്ല. രക്ഷാപ്രവർത്തനം വൈകിപ്പിച്ചതിൽ മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ബിന്ദുവിന്റെ വൈക്കത്തെ വീട്ടിൽ രാജീവ് ചന്ദ്രശേഖർ ഇന്ന് രാവിലെ 10ന് സന്ദർശിക്കും. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് ബി.ജെ.പി നടത്തുന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |