SignIn
Kerala Kaumudi Online
Thursday, 19 September 2024 2.42 AM IST

രാജ്യസഭ: കോൺഗ്രസിൽ ഭൈമീകാമുകരുടെ ഒഴുക്ക്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇരുമുന്നണികളിലും ചർച്ചകളും കൂടിയാലോചനകളും സജീവം.

മൂന്ന് സീറ്റിൽ ഒരെണ്ണം ലഭിക്കുന്ന യു.ഡി.എഫിൽ കോൺഗ്രസ് തന്നെ മത്സരിക്കുമെന്നുറപ്പായപ്പോൾ ഭൈമീകാമുകരുടെ ഒഴുക്കും പാർട്ടിയിലാരംഭിച്ചു.

സീറ്റ് ആവശ്യപ്പെട്ട് ഘടകകക്ഷിയായ സി.എം.പിയും കോൺഗ്രസിന് കത്ത് നൽകി. ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ട് സീറ്റിൽ ഒന്നിനായി സി.പി.ഐയും ലോക് താന്ത്രിക് ജനതാദളും രംഗത്തെത്തി. രണ്ട് സീറ്റിൽ ഒരെണ്ണം പാർട്ടിക്ക് നേരത്തേ തന്നെ അവകാശപ്പെട്ടതാണെന്നും അതിലിനി മറ്റൊരു ചർച്ചയുടെ ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് സി.പി.ഐ നേതൃത്വം. ഒഴിയുന്ന സീറ്റുകളിലൊന്ന് എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറിന്റേതായതിനാൽ തങ്ങൾക്ക് തന്നെ കിട്ടണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടാൻ ഇന്നലെ കോഴിക്കോട്ട് ചേർന്ന എൽ.ജെ.ഡി നേതൃയോഗം തീരുമാനിച്ചു.

മുതിർന്ന നേതാവ് എ.കെ. ആന്റണി ഒഴിയുന്ന സീറ്റിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയ സ്ഥിതിക്കാണ് സീറ്റ് മോഹിച്ച് മുതിർന്ന നേതാക്കളുൾപ്പെടെ രംഗത്തുള്ളത്. കെ.വി. തോമസ് മുതൽ എം.എം. ഹസൻ വരെയുള്ളവരുടെ പേരുകളാണ് ചർച്ചകളിൽ. എന്നാൽ, സി.പി.എം നടത്തിവരുന്ന തലമുറമാറ്റ പരീക്ഷണത്തിന് കോൺഗ്രസും തയ്യാറാകണമെന്ന് വാദിച്ച് യുവതലമുറ രംഗത്തെത്തിയിട്ടുണ്ട്. 40- 60 പ്രായത്തിനിടയിലുള്ള ആരെയെങ്കിലും പരിഗണിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിലുമുണ്ടെന്നാണ് വിവരം. എന്നാൽ പുതിയ രാഷ്ട്രീയാവസ്ഥയിൽ പരിചയസമ്പന്നർ രാജ്യസഭയിലെത്തണമെന്ന വാദം മറുവശത്തുയരുന്നു.

സാമുദായിക സന്തുലനമുറപ്പാക്കാൻ എം.എം. ഹസനെ രാജ്യസഭയിലേക്കയച്ച് പകരം കെ.സി. ജോസഫിനെ യു.ഡി.എഫ് കൺവീനറാക്കാമെന്ന ചർച്ചകളും സജീവം. പാർട്ടി, മുന്നണി പദവികളിൽ ക്രിസ്ത്യൻവിഭാഗത്തിന് പ്രാതിനിദ്ധ്യമില്ലാത്ത സ്ഥിതി മാറ്റാനാണിതെന്നാണ് വാദം. സ്ഥാനാർത്ഥിക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാകും. ഹൈക്കമാൻഡ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കാനുള്ള സാദ്ധ്യത തള്ളാനാവില്ല. കോൺഗ്രസിന്റെ കഴിഞ്ഞ സംഘടനാതിരഞ്ഞെടുപ്പ് മികച്ച നിലയിൽ നടത്തിയതിന് പ്രതിഫലമായി മുല്ലപ്പള്ളിക്ക് നൽകിയതായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷപദവി. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുല്ലപ്പള്ളിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. എന്നാൽ, പാർലമെന്റിലേക്ക് പോയി ഡൽഹി രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ മുല്ലപ്പള്ളി ആഗ്രഹിക്കുന്നില്ലെന്നുമറിയുന്നു. യുവനിരയിൽ നിന്ന്

എം. ലിജു, വി.ടി. ബൽറാം, വനിതാ നിരയിൽ നിന്ന് ഷാനിമോൾ ഉസ്മാൻ, ഡോ. ഷമ മുഹമ്മദ് തുടങ്ങിയ പേരുകൾ ഉയരുന്നു. കോൺഗ്രസിലേക്ക് അടുത്തിടെ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന്റെ പേരും ചർച്ചകളിലുണ്ട്.

ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുത്തേക്കും. രണ്ട് സീറ്റും സി.പി.എം ഏറ്റെടുക്കുമോ അതോ ഘടകകക്ഷികളിലാരെയെങ്കിലും ഒരു സീറ്റിലേക്ക് പരിഗണിക്കുമോയെന്നാണറിയേണ്ടത്. എൽ.ജെ.ഡിക്ക് പുറമേ എൻ.സി.പി, ജെ.ഡി.എസ് എന്നിവയും സീറ്റിനായി രംഗത്തെത്തും. എന്നാൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിമിന്റെ പേരും സി.പി.എം പരിഗണിക്കുന്നതായി അറിയുന്നു.

പാ​ർ​ട്ടി​ ​പ​റ​ഞ്ഞാ​ൽ​ ​രാ​ജ്യ​സ​ഭ​യി​ലേ​ക്ക്
മ​ത്സ​രി​ക്കും​:​ ​കെ.​വി.​ ​തോ​മ​സ്

കൊ​ച്ചി​:​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റ് ​പാ​ർ​ട്ടി​ ​ത​ന്നാ​ൽ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​മു​ൻ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ​ ​പ്രൊ​ഫ.​കെ.​വി.​ ​തോ​മ​സ് ​പ​റ​ഞ്ഞു.
2019​ ​ലെ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​താ​ൻ​ ​തോ​റ്റു​മാ​റി​യ​ത​ല്ല.​ ​പാ​ർ​ട്ടി​ ​മാ​റ്റി​യ​താ​ണ്.​ ​അ​തി​നു​ശേ​ഷം​ ​ത​നി​ക്ക് ​പാ​ർ​ട്ടി​ ​ഒ​ന്നും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​ന​ൽ​കി​യെ​ങ്കി​ലും​ ​വൈ​കാ​തെ​ ​ഒ​ഴി​വാ​ക്കി.​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റ് ​ന​ൽ​കു​ന്ന​തും​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാ​ ​സീ​റ്റ്:​ ​ത​ന്നെ​ ​വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്ന് ​സു​ധീ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​കെ.​ആ​ന്റ​ണി​ ​ഒ​ഴി​യു​ന്ന​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ന്റെ​ ​പേ​ര് ​വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ച് ​വി.​എം.​ ​സു​ധീ​ര​ൻ.​ ​ഇ​ന്ന​ലെ​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​സു​ധീ​ര​ന്റെ​ ​പേ​രും​ ​ചി​ല​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ​വൈ​കി​ട്ട് ​പ്ര​സ്താ​വ​ന​യു​മാ​യി​ ​സു​ധീ​ര​നെ​ത്തി​യ​ത്.​ ​പാ​ർ​ല​മെ​ന്റ​റി​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​വ​ള​രെ​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​വി​ട​പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.​ ​ഒ​രു​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​ഇ​നി​ ​അ​തി​ലേ​ക്കി​ല്ല.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ​അ​ഭ്യ​ർ​ത്ഥ​ന​യെ​ന്ന് ​സു​ധീ​ര​ൻ​ ​പ​റ​ഞ്ഞു.

ഡി.​സി.​സി​ ​എ​ക്സി​ക്യു​ട്ടീ​വ്
ക​മ്മി​റ്റി​ക​ൾ​ ​ത​ത്കാ​ല​മി​ല്ല

രാ​ഷ്ട്രീ​യ​ ​ലേ​ഖ​കൻ

□​പു​നഃ​സം​ഘ​ട​നാ​ ​ച​ർ​ച്ച​ ​ഇ​നി​ ​വെ​ള്ളി​യാ​ഴ്ച
തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഡി.​സി.​സി​ ​പു​നഃ​സം​ഘ​ട​നാ​ ​ച​ർ​ച്ച​ക​ൾ​ ​ഇ​നി​ ​വെ​ള്ളി​യാ​ഴ്ച​യേ​ ​പു​ന​രാ​രം​ഭി​ക്കൂ.​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​അ​ന്നേ​ ​ത​ല​സ്ഥാ​ന​ത്തെ​ത്തൂ.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ഇ​ന്നോ​ ​നാ​ളെ​യോ​ ​എ​ത്തി​യേ​ക്കും.​ ​അ​തേ​സ​മ​യം,​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളെ​യും​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റു​മാ​രെ​യും​ ​മാ​ത്രം​ ​പ്ര​ഖ്യാ​പി​ച്ചാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​ധാ​ര​ണ.​ ​ഡി.​സി.​സി​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ക​ൾ​ ​ത​ത്കാ​ല​മി​ല്ല.
അ​ന്തി​മ​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​നേ​താ​വും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റും​ ​ത​മ്മി​ലെ​ ​ച​ർ​ച്ച​ ​പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും​ ​പി​ന്നീ​ട് ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​വ​ര​വും​ ​പാ​ണ​ക്കാ​ട് ​ഹൈ​ദ​ര​ലി​ ​ത​ങ്ങ​ളു​ടെ​ ​നി​ര്യാ​ണ​വും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​മു​ട​ങ്ങി.​ ​വെ​ള്ളി​യാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ച​ർ​ച്ച​ ​പു​ന​രാ​രം​ഭി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.
ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​കാ​സ​ർ​കോ​ട്,​ ​ക​ണ്ണൂ​ർ,​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​മാ​ത്ര​മാ​ണ് ​ഏ​ക​ദേ​ശ​ ​ധാ​ര​ണ​യി​ലെ​ത്തി​യ​ത്.​ ​നാ​ല് ​ചെ​റി​യ​ ​ജി​ല്ല​ക​ളി​ൽ​ 15​ഉം​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ 25​ഉം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ഡി.​സി.​സി​ക്ക് ​മ​തി​യെ​ന്നാ​ണ് ​നേ​ര​ത്തേ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​യ​ഥാ​ക്ര​മം​ 16,​ 26​ ​എ​ന്നി​ങ്ങ​നെ​ ​നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​ങ്ങ​ളെ​യും​ ​നി​യ​മി​ക്ക​ണ​മെ​ന്ന് ​നി​ശ്ച​യി​ച്ചി​രു​ന്നു.
ജി​ല്ല​ക​ളി​ലെ​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​നേ​ര​ത്തേ​ ​നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ൾ​ ​നേ​രി​യ​ ​വ​ർ​ദ്ധ​ന​വ് ​വ​രു​ത്താ​ൻ​ ​സു​ധാ​ക​ര​ൻ​-​സ​തീ​ശ​ൻ​ ​ച​ർ​ച്ച​യി​ൽ​ ​ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.​ ​പ​ര​മാ​വ​ധി​ ​അ​ഞ്ച് ​പേ​രു​ടെ​ ​വ​ർ​ദ്ധ​ന​യാ​ണ് ​പ​രി​ഗ​ണ​ന​യി​ൽ.
ഗ്രൂ​പ്പ് ​പ​രി​ഗ​ണ​ന​യി​ല്ലാ​തെ​ ​ആ​ൾ​ബ​ല​മു​ള്ള​വ​രെ​ ​ഭാ​ര​വാ​ഹി​ക​ളാ​ക്ക​ണ​മെ​ന്ന് ​കെ.​ ​സു​ധാ​ക​ര​നും​ ​ഭാ​ര​വാ​ഹി​ക​ളാ​കു​ന്ന​വ​ർ​ക്ക് ​ആ​ൾ​ബ​ല​ത്തി​നൊ​പ്പം​ ​മി​ക​ച്ച​ ​പ്ര​തി​ച്ഛാ​യ​യും​ ​വേ​ണ​മെ​ന്ന് ​വി.​ഡി.​ ​സ​തീ​ശ​നും​ ​നി​ല​പാ​ടെ​ടു​ക്കു​ന്നു.​ ​ചി​ല​ ​ജി​ല്ല​ക​ളി​ൽ​ ​ഇ​ത് ​സ​ങ്കീ​ർ​ണ​ത​ ​സൃ​ഷ്ടി​ച്ചേ​ക്കാം.

കെ.​പി.​സി.​സി​ ​ച​ല​ഞ്ച്12​ ​ന് ​സ​മാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ 137ാം​ ​ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കെ.​പി.​സി.​സി​ ​പ്ര​ഖ്യാ​പി​ച്ച​ 137​ ​രൂ​പ​ ​ച​ല​ഞ്ച് ​ദ​ണ്ഡി​യാ​ത്ര​യു​ടെ​ 93ാം​ ​വാ​ർ​ഷി​ക​ദി​ന​മാ​യ​ ​മാ​ർ​ച്ച് 12​ന് ​സ​മാ​പി​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി.​ ​അ​റി​യി​ച്ചു.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ഗാ​ന്ധി​ ​ഉ​ൾ​പ്പെ​ടെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ​മു​ന്ന​ത​ ​നേ​താ​ക്ക​ളും​ ​സ​മൂ​ഹ​ത്തി​ന്റെ​ ​നാ​നാ​തു​റ​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​മു​ഖ​രും​ ​ച​ല​ഞ്ചി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​ഇ​നി​യും​ ​പ​ദ്ധ​തി​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​കാ​ത്ത​വ​ർ​ ​എ​ത്ര​യും​ ​വേ​ഗം​ ​ഓ​ൺ​ലൈ​നാ​യോ​ ​കൂ​പ്പ​ൺ​വ​ഴി​ ​നേ​രി​ട്ടോ​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAJYASBHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.