തിരുവനന്തപുരം: ഈ മാസവും വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 7 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപയാണ് വില. നീല കാർഡ് അംഗങ്ങൾക്ക് 2 കിലോ വീതം 4 രൂപ നിരക്കിൽ നൽകും. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാർഡുകളിലെ ഓരോ അംഗത്തിനും ഈ മാസവും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
ഫെബ്രുവരിയിലെ റേഷൻ വിതരണം അവസാനിച്ചു. മാസത്തിന്റെ അവസാന നാളുകളിൽ ചില റേഷൻ കടകളിൽ ഇ-പോസ് പ്രവർത്തനം മന്ദഗതിയിലായെങ്കിലും റേഷൻ വിതരണ തീയതി നീട്ടേണ്ടതില്ലെന്നാണ് തീരുമാനം. 92,00,071 റേഷൻ കാർഡ് ഉടമകളിൽ 77,26,490 പേർ (80.10%) കഴിഞ്ഞ മാസത്തെ റേഷൻ വാങ്ങി. മാർച്ചിലെ വിതരണം ഇന്നു മുതൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |