തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളെ ഹരിജനങ്ങൾ എന്ന് പരാമർശിക്കരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. പൂഞ്ഞോൾ ചാത്തൻ മാസ്റ്റർ സ്മാരക ഭൂമിയിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമ്മാണത്തെ കുറിച്ച് പി. ബാലചന്ദ്രന്റെ സബ്മിഷനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രസംഗത്തിനിടെ പലതവണ ബാലചന്ദ്രൻ ഹരിജനങ്ങൾ എന്ന് പരാമർശിച്ചതായി മന്ത്രി പറഞ്ഞു. ഹരിജനങ്ങൾ എന്ന് പറയാൻ പാടില്ല. എല്ലാവരും ശ്രദ്ധിക്കാനാണ് താനിത് പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിച്ചാലുടൻ ഹോസ്റ്റലിന്റെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |