കോഴിക്കോട്: 2031 ഓടെ നൂറു ശതമാനം റോഡുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വികസന നയരേഖ. സംസ്ഥാന പാതകൾ നാലുവരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകൾ രണ്ടുവരി ഡിസൈൻ റോഡായും ഉയർത്തും. ബൈപ്പാസ്, എലിവേറ്റഡ് ഹൈവേ എന്നിവയും ലക്ഷ്യമാക്കുന്നു.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കി ഡിസൈൻ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കും. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്ടിവിറ്റി, നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ എന്നിവയും നിർമിക്കുമെന്ന് കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്‌യാർഡിൽ സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് സെമിനാറിൽ വ്യക്തമാക്കി. മികച്ച സൗകര്യങ്ങളോടെയുള്ള വഴിയോര വിശ്രമകേന്ദ്രങ്ങൾ, സ്ത്രീ, ഭിന്നശേഷി സൗഹൃദ ബസ് ഷെൽട്ടർ എന്നിവ നിർമ്മിക്കും.
കാലാവസ്ഥ വെല്ലുവിളികൾ കണക്കിലെടുത്ത് ആധുനിക സാങ്കേതികവിദ്യ പദ്ധതികളിൽ ഉൾപ്പെടുത്തും. ജിയോ സെൽ/ജിയോ ഗ്രിഡ്, കയർ ഭൂവസ്ത്രം, നാച്വറൽ റബർ തുടങ്ങിയവ ഉപയോഗപ്പെടുത്തും.
പ്രധാന റോഡ്
പദ്ധതികൾ
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്
എറണാകുളം ബൈപാസ്
കൊല്ലം ചെങ്കോട്ട ഗ്രീൻ ഫീൽഡ്
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത
തൃശൂർ- ഇടപ്പള്ളി ദേശീയപാത ആറുവരി
എൻ എച്ച് 766 (കോഴിക്കോട്- മുത്തങ്ങ)
കോതമംഗലം- മൂവാറ്റുപുഴ ബൈപ്പാസ്
29,573 കിലോമീറ്റർ റോഡാണ് പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്നത്. മലയോരപാത, തീരദേശ പാത എന്നിവ പൂർത്തിയാക്കി കേരളത്തിന്റെ റോഡ് ശൃഖല ശക്തിപ്പെടുത്തകയാണ് ലക്ഷ്യം
- മന്ത്രി മുഹമ്മദ് റിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |