കൊച്ചി: ഇലന്തൂരിലേത് ഇരട്ട നരബലിയാണെന്ന വിവരം പുറത്തുവന്നത് നഗരത്തിലെ ലോട്ടറി വില്പനക്കാരിയിൽ നിന്ന് പൊലീസിന് വീണുകിട്ടിയ വാക്കുകളിൽ നിന്ന്. കടവന്ത്രയിലെ പദ്മ തിരോധാനക്കേസിൽ വിവരം ശേഖരിക്കവേയാണ് തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന റോസ്ലിയെ കാണാനില്ലെന്ന പരിഭവം ഒരാൾ പങ്കുവച്ചത്. ഈ വിവരത്തിൽ നിന്നാണ് റോസ്ലിയുടെ തിരോധാനത്തിൽ അന്വേഷണം തുടങ്ങിയതും ഇലന്തൂരിൽ നരബലിക്ക് ഇരയായെന്ന് വ്യക്തമായതും.
ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു
ഭഗവൽ സിംഗിനെ കുടുക്കാൻ മുഹമ്മദ് ഷാഫി നിർമ്മിച്ച 'ശ്രീദേവി' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. മൂന്ന് വർഷത്തെ ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നൂറിലേറെ പേജുകൾ വരുമിത്. സൈബർ സെല്ലിൽ നിന്ന് ഏതാനും പേരെ പ്രത്യേക സംഘത്തിൽ ചേർത്തിട്ടുണ്ട്. 2019 ലാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ച് ഭഗവൽസിംഗുമായി ഷാഫി ചാറ്റിംഗ് ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |