കൊച്ചി: പ്രവാസി സംരംഭകരെ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായുള്ള കർമ്മപരിപാടികൾ സർക്കാർ പരിഗണിക്കുമെന്നും വ്യവസായ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനായി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന ട്രേഡ് എക്സ്പോ പവിലിയനിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. കേരളത്തിന്റെ വ്യാവസായിക പുരോഗതിക്ക് ചെറുകിട വ്യവസായ സംരംഭങ്ങളാണ് അനുയോജ്യം. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഇത്തരം എക്സ്പോകളിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |