ശബരിമല: തുലാമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ കാണിക്ക ഇനത്തിൽ മാത്രം ലഭിച്ചത് 5,31,89,890 കോടി രൂപ. മാസാപൂജാ വേളകളിൽ സന്നിധാനത്ത് കാണിക്ക ഇനത്തിൽ ലഭിച്ച ഏറ്റവും വലിയ വരുമാനമാണിത്. സാധാരണ മാസപൂജാ ദിവസങ്ങളിൽ ഉണ്ടാകുന്നതിലും ഇരട്ടിയിലധികം ഭക്തരാണ് ഇത്തവണ തുലാമാസ പൂജയ്ക്ക് എത്തിയത്. 2.50ലക്ഷം പേർ. നടതുറന്ന ദിവസങ്ങളിൽ 65 ജീവനക്കാർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് 5മുതൽ രാത്രി 9 വരെയും രണ്ടു ഷിഫ്റ്റുകളിലായാണ് പണം എണ്ണിയത്. തിരക്കുകൂടിയ ദിവസങ്ങളിൽ ഒന്നര മണിക്കൂർ കൂടി അധികമായി ജോലിചെയ്‌തെങ്കിലും മാസപൂജാ ദിവസങ്ങളിൽതന്നെ പണം പൂർണമായി എണ്ണിത്തീർക്കാൻ കഴിഞ്ഞില്ല. 21ന് നട അടച്ച ശേഷം 22ന് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ജീവനക്കാരേക്കൂടി സന്നിധാനത്തേക്ക് വിളിച്ചുവരുത്തിയാണ് പണം എണ്ണിത്തീർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |