
കണ്ണൂർ: മികച്ച സംരംഭകയും പൊതു പ്രവർത്തകയുമായ ഗീതമ്മ നാട്ടുകാർക്ക് സുപരിചിതയാണ് . പുഞ്ചിരിയോടെയല്ലാതെ ആരോടും സംസാരിക്കില്ല.പരിചയക്കാരോട് ഏറെ നേരം സംസാരിക്കും. മകന്റെ ക്രൂരതയ്ക്കിരയായി ജീവൻ പൊലിഞ്ഞ ഗീതമ്മയെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ള നല്ലത് മാത്രം.ലഹരിക്ക് അടിമപ്പെട്ട മകൻ ക്രിസ്റ്റി ഗീതമ്മയെ കത്തി കൊണ്ട് കുത്തികൊന്നത് നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
നാട്ടിലെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഇവർ .ഒരു സംരംഭക എന്ന നിലയിൽ കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തു. മൂന്ന് പേർക്ക് തന്റെ സംരംഭത്തിലൂടെ ഇവർ തൊഴിൽ നൽകുന്നുമുണ്ട്.25 വഷമായി കൊളക്കാട് താന്നിക്കുന്നിൽ സ്ഥിരം താമസക്കാരിയായ ഇവർ കേളകത്തും താന്നിക്കുന്നിലും മൊണാലിസ' എന്ന പേരിൽ ബ്യൂട്ടി പാർലറും ടെയ്‌ലറിംഗ് ഷോപ്പും നടത്തിവരികയായിരുന്നു.
മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമെന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പാർട്ടി പരിപാടികളിലും മുൻനിരയിൽ ഉണ്ടാവാറുണ്ട്. പേരാവൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി പൈലി വാത്യാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകയറിയുള്ള പ്രചാരണത്തിലും സജീവമായിരുന്നു.പള്ളിയുമായി ബന്ധപ്പെട്ട പരിപാടികളിലും ഗീതമ്മ പതിവായി എത്താറുണ്ട്.
വർഷങ്ങളായി ഭർത്താവ് തങ്കച്ചൻ വിദേശത്തായിരുന്നപ്പോൾ കുടുംബ കാര്യങ്ങളും മക്കളുടെ പഠിത്തവും തന്റെ സംരംഭവുമെല്ലാം ഗീതമ്മ ഒറ്റയ്ക്ക് കൈകാര്യം ചെയ്തിരുന്നു.പിന്നീട് നാട്ടിലെത്തിയ ഭർത്താവ് തങ്കച്ചനും പൊതു വിഷയങ്ങളിലും പരിപാടികളിലും സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |