
ആലുവ: മണലിമുക്ക് - തേവക്കൽ റോഡിൽ നിയമ വിദ്യാർത്ഥിനിക്ക് നേരെ സ്കൂട്ടറിലെത്തി നഗ്നതാ പ്രദർശനം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് (22) എടത്തല എസ്.ഐ രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് ഉച്ചയ്ക്ക് 1.30ന് വിദ്യാർത്ഥിനി റോഡിലൂടെ നടന്നുപോകുമ്പോൾ ഇലക്ട്രിക്ക് സ്കൂട്ടറിലെത്തിയ പ്രതി യാത്ര തടസപ്പെടുത്തിയ ശേഷം നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനിയെ കടന്നുപിടിക്കാനും ശ്രമിച്ചു. തുടർന്ന് വിദ്യാർത്ഥിനി സ്കൂട്ടറിന്റെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു. എടത്തല പഞ്ചായത്തിന്റെ സി.സി ടി.വി കാമറ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ റഫീഖ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |