കണ്ണൂർ: മരണത്തിന് തൊട്ടുമുമ്പ് മകന് ഇഷ്ടപ്പെട്ട അയല മീൻ വാങ്ങിയിരുന്നു ഗീതമ്മ. അവന്റെ ഇഷ്ടം മീൻ വാങ്ങാൻ എത്തിയവരോട് അവർ പങ്കുവെക്കുകയും ചെയ്തിരുന്നു.ഇങ്ങനെയുള്ള അമ്മയോട് പാലൂട്ടി വളർത്തിയ കുഞ്ഞ് ഇങ്ങനെയൊരു കടുംകൈ കാണിക്കുമെന്ന് വിശ്വസിക്കാൻ ദുരന്തവിവരമറിഞ്ഞ നാട്ടുകാരും പ്രയാസപ്പെടുകയാണ്.
വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയാണ് വീടിന് മുന്നിലെത്തിയ വണ്ടിയിൽ നിന്നും ഗീതമ്മ മകന് ഇഷ്ടപ്പെട്ട മീൻ വാങ്ങിയത്. മീനുമായി വീടിനുള്ളിലേക്ക് കയറിയ ഗീതമ്മയെ മണിക്കൂറുകൾക്ക് ശേഷമാണ് അതിക്രൂരമായി അക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തങ്കച്ചനും ഗീതമ്മയ്ക്കും ക്രിസ്റ്റിയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു.മകൻ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് മുതൽ പിന്തിരിപ്പിക്കാൻ ഗീതമ്മ ഏറെ പരിശ്രമിച്ചിരുന്നതായും പറയപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |