ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ആദിശങ്കരജയന്തി ആഘോഷം നടക്കും. 'അദ്വൈതശങ്കരം' എന്നു പേരിട്ടിരിക്കുന്ന പരിപാടി ആദിശങ്കരാചാര്യ സേവാസമിതിയാണ് സംഘടിപ്പിക്കുന്നത്. ദ്വാരക സെക്‌ടർ 11ലെ മന്നം ഇന്റർനാഷണൽ സെന്ററിനു സമീപത്തെ ഡി.ഡി.എ പാർക്കിൽ വൈകിട്ട് നാലിനാണ് പരിപാടി. സി. സദാനന്ദൻ മാസ്റ്റർ എം.പി അദ്ധ്യക്ഷനാകും. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണവും ആർ.എസ്.എസ് ഡൽഹി പ്രാന്തകാര്യവാഹ് അനിൽ ഗുപ്‌ത പ്രഭാഷണവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |