
കൊല്ലം: ശബരിമല കട്ടിളപ്പാളിയിലെ സ്വർണാപഹരണ കേസിൽ ദേവസ്വം മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്.ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.
സംസ്ഥാന വിട്ട് പുറത്തു പോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ശങ്കരദാസിനെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നില്ല. രണ്ടു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |