SignIn
Kerala Kaumudi Online
Thursday, 19 February 2026 3.11 AM IST

ശബരിമല, തട്ടിപ്പിന്റെ കണ്ണി താഴെത്തട്ടുവരെ

Increase Font Size Decrease Font Size Print Page
p

ശബരിമല: ശബരിമലയിലെ തട്ടിപ്പിന്റെ കണ്ണി വൻസ്രാവുകളിൽ തുടങ്ങി ദിവസവേതനക്കാർ, ഡോളി തൊഴിലാളികൾ, പാർക്കിംഗ് സ്ഥലത്തെ ജീവനക്കാരിൽ വരെ എത്തിനിൽക്കുന്നു. ദേവസ്വം ഉദ്യോഗസ്ഥരും പൊലീസുമായി ബന്ധപ്പെട്ടുനിൽക്കുന്നവരാണ് ഇവർ.

30 വർഷമായി ഒരേഡ്യൂട്ടി ചെയ്യുന്ന താത്കാലിക ജീവനക്കാരുണ്ട്. ഇവർക്ക് ഉന്നത ഉദ്യോഗസ്ഥരുമായി വരെ ബന്ധം. വർഷങ്ങളായി ഡ്യൂട്ടിചെയ്യുന്ന താത്കാലികക്കാരിൽ ചിലരെ കോടതി നിർദ്ദേശത്തെ തുടർന്ന് നേരത്തെ പുറത്താക്കിയിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ ശുപാർശയിലാണ് മിക്കവരും ജോലിനേടുന്നത്. മണ്ഡല മകരവിളക്ക് കാലത്തിന് പുറമെ മാസപൂജാ വേളകളിലും ഇവരുണ്ടാകും.

കഴകത്തിന്റെ അസിസ്റ്റന്റ് മുതൽ മരാമത്ത്, ഭണ്ഡാരം, ഗസ്റ്റ് ഹൗസ്, അപ്പം, അരവണ പ്ലാന്റ്, അന്നദാന മണ്ഡപം തുടങ്ങി വിവിധ ഇടങ്ങളിലായി നൂറുകണക്കിന് താത്കാലിക ജീവനക്കാരുണ്ട്. ഭണ്ഡാരത്തിൽ ജോലി ചെയ്യുന്നവരുടെ തട്ടിപ്പ് മാത്രമാണ് പലപ്പോഴും പുറത്തറിയുന്നത്. പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കാണ് താത്കാലിക ജോലി നൽകുന്നത്. ഇവർക്ക് ദേവസ്വം വിജിലൻസ് തിരിച്ചറിയൽ കാർഡ് നൽകും. ഇതിന്റെ മറവിലാണ് ക്രമക്കേട്.

കൊള്ളയടിക്കാൻ

സർവ സ്വാതന്ത്ര്യം

താത്ക്കാലിക ജീവനക്കാർക്ക് 650 രൂപയാണ് ദിവസവേതനം. രണ്ടു ഷിഫ്റ്റുകളിലായി എട്ടു മണിക്കൂറാണ് ഡ്യൂട്ടി. ബാക്കി സമയം ചിലർ ഹോട്ടലുകളിലും മറ്റും ജോലിക്കുപോകും. മറ്റുചിലർ തീർത്ഥാടകരെ ചൂഷണം ചെയ്യാനാണ് ഈ സമയം വിനിയോഗിക്കുന്നത്. ദർശനം, പ്രസാദം, താമസം തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കാമെന്ന് അറിയിച്ച് പുറകേ കൂടും. ആളുകളുടെ എണ്ണവും ആവശ്യവും അനുസരിച്ച് വൻതുക ഈടാക്കും. തിരിച്ചറിയൽ കാർഡുള്ളതിനാൽ പൊലീസും ദേവസ്വം ഗാർഡും തടഞ്ഞുനിറുത്തില്ല. സ്റ്റാഫ് ഗേറ്റുവഴിയും അല്ലാതെയും തീർത്ഥാടകരെ ഇവർ ക്യൂവിൽ നിൽക്കാതെ സന്നിധാനത്തെത്തിക്കും. ഇതിന് തോന്നുംപോലെ പണം പിടുങ്ങും.

സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ
സാ​മ്പി​ൾ​ ​ശേ​ഖ​രി​ച്ചു

ശ​ബ​രി​മ​ല​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​സ്.​ഐ.​ടി​ ​സ​ന്നി​ധാ​ന​ത്ത് ​ന​ട​ത്തി​യ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ​ ​സാ​മ്പി​ൾ​ ​ശേ​ഖ​ര​ണം​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​പൂ​ർ​ത്തി​യാ​യി.​ 12​ ​അം​ഗ​ ​സം​ഘ​മാ​ണ് ​ര​ണ്ടു​ദി​വ​സ​മാ​യി​ ​സാ​മ്പി​ൾ​ ​ശേ​ഖ​രി​ച്ച​ത്.​ ​വി​ജ​യ് ​മ​ല്യ​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​സ​ന്നി​ധാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​പാ​ളി​ക​ളും​ ​അ​ഴി​ച്ച്,​​​ ​എ​ക്സി​ക്യു​ട്ടീ​വ് ​ഓ​ഫീ​സി​ലെ​ ​മു​റി​യി​ലെ​ത്തി​ച്ചാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ ​പ​രി​ശോ​ധ​നാ​ഫ​ലം​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നും​ ​പ്ര​തി​ക​ൾ​ക്കും​ ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​ല​ഭി​ക്കും.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY