ശബരിമല: ശബരിമല ദർശനത്തിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേ 'ചലോ ശബരിമല' ആഹ്വാനവുമായി ആർ.എസ്.എസ് രംഗത്ത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രവർത്തകർ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തടഞ്ഞത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നട അടയ്ക്കുന്നതിന് മുമ്പ് അവസാന മണിക്കൂറിൽ യുവതികൾ എത്തിയാൽ അവരെ പ്രതിരോധിക്കാനാണ് ആർ.എസ്.എസ് നീക്കം.
നിലയ്ക്കൽ, ആറന്മുള സമരങ്ങൾക്ക് പിന്നണിയിൽ നിന്ന് നേതൃത്വം നൽകിയ മുതിർന്ന രണ്ട് പ്രചാരകന്മാരെ ഇതിനായി ആർ.എസ്.എസ് നിയോഗിച്ചുകഴിഞ്ഞു. സുപ്രീം കോടതി വിധിയെ തുടർന്ന് യുവതീ പ്രവേശനം സാദ്ധ്യമാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പൂർണതോതിൽ വിജയിച്ചിരുന്നില്ല. യുവതികളെ കയറ്റിയത് സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷക സമിതിയും സർക്കാരിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ മുൻ ഡി.ജി.പിമാരുടെ നേതൃത്വത്തിലുള്ള വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |