SignIn
Kerala Kaumudi Online
Sunday, 09 August 2026 10.37 AM IST

ഓണം ബമ്പർ ഭാഗ്യവാൻ തിരുവനന്തപുരത്തോ? ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്

READ ENGLISH VERSION
onam-bumper

തിരുവനന്തപുരം: 2025ലെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസിയിലെ ഏജന്റ് കെ തങ്കരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് വിവരം. മറ്റ് സീരീസിലെ ഇതേ നമ്പർ ടിക്കറ്റിന് സമാശ്വാസമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി വീതം 20പേർക്കാണ്.

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ - TK459300,TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TH 577825......

ഉച്ചയ്ക്ക് ഒരുമണിക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ, ആന്റണി രാജു എംഎൽഎ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. സെപ്തംബർ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാലാണ് ഇന്നത്തേക്ക് മാറ്റിയത്. 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന 14.07 ലക്ഷം. തൃശ്ശൂരിൽ 9.37 ലക്ഷം തിരുവനന്തപുരത്ത് 8.75 ലക്ഷം ടിക്കറ്റുകളും വിറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER 2025, RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA