SignIn
Kerala Kaumudi Online
Thursday, 26 September 2024 6.48 AM IST

സ്‌പെഷ്യൽ ടീച്ചർമാരുടെ ശമ്പളം ഇനി 32,560 രൂപ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സംസ്ഥാനത്തെ ബഡ്സ് സ്‌കൂൾ ജീവനക്കാരുടെ ഓണറേറിയം കൂട്ടി. ഇതോടെ സ്‌പെഷ്യൽ സ്‌ക്കൂൾ ടീച്ചർമാരുടെ ശമ്പളം 32,560 രൂപയായി ഉയരും. നിലവിൽ അത് 30,675 രൂപയാണ്.

പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റന്റ് ടീച്ചർമാരുടെ ഓണറേറിയം 23,100 രൂപയിൽ നിന്ന് 24,520 രൂപയായും വർദ്ധിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ആയമാരുടെ ഓണറേറിയം 18,390 രൂപയായിരിക്കും. പ്രൊഫഷണൽ ബിരുദമുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്‌പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്‌പെഷ്യലിസ്റ്റുകളുടെ സേവനം 1180 രൂപ പ്രതിദിന നിരക്കിൽ ബഡ്സ് സ്‌കൂളുകളിൽ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. ബഡ്സ് സ്‌കൂളുകൾക്കും റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾക്കും സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനും ഉൾപ്പെടെ പഞ്ചായത്തുകൾക്ക് പദ്ധതി തയ്യാറാക്കാമെന്നും ഇതിനായി ബ്ലോക്ക്ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടും വിനിയോഗിക്കാമെന്നും മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SALARAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.