ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം നാളെ ആലപ്പുഴയിൽ നടക്കും. രാവിലെ ഒമ്പതിന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ (എൻ.മണി നഗർ) മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. കെ.എസ്.ആർ.ടി.സി.പി.ഒ സമരസഹായ സമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, വൈസ് ചെയർമാൻ വി.എസ്.ശിവകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് പി.മുരളീധരൻപിള്ള അദ്ധ്യക്ഷനാകും. വൈകിട്ട് ഭാരവാഹികളെ തിരഞ്ഞെടുക്കും. പെൻഷൻ വിതരണം സംസ്ഥാന സർക്കാരേറ്റെടുത്ത് ഒന്നാം തീയതി നൽകണമെന്ന് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.മുരളീധരൻപിള്ള, ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് അഷ്‌റഫ്, എ.കെ.ശ്രീകുമാർ, എൻ.എസ്. മുല്ലശ്ശേരി, എ.അലിക്കുഞ്ഞ്, എ.പി.ജയപ്രകാശ്, ബേബി പാറക്കാടൻ, വി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |