
കൊൽക്കത്ത : അർദ്ധസെഞ്ച്വറിയുമായി മിന്നിയ മലയാളി താരം സഞ്ജു സാംസണിന്റെ മികവിൽ വിൻഡീസിന് എതിരായ സൂപ്പർ എട്ട് മത്സരത്തിൽ അഞ്ചുവിക്കറ്റിന് വിജയിച്ച് ഇന്ത്യ ട്വന്റി-20 ലോകകപ്പ് സെമിയിലെത്തി.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 195/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ നാലു പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. 50 പന്തുകളിൽ പുറത്താകാതെ 97റൺസാണ് സഞ്ജു നേടിയത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ഇംഗ്ളണ്ടിനെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |