SignIn
Kerala Kaumudi Online
Thursday, 19 September 2024 9.20 AM IST

ദേശീയ രാഷ്ട്രീയത്തിൽ താരമായി തരൂർ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തിൽ താര പരിവേഷം നേടിയ ശശി തരൂർ, കേരളത്തിലെ കോൺഗ്രസിലും അവഗണിക്കാനാവാത്ത ശക്തിയാവുന്നു.

സംസ്ഥാന കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പുകൾക്ക് വിധേയരായവരടക്കം ശശി തരൂരിനെ പരസ്യമായി പിന്തുണച്ചതാണ്, കേരള നേതൃത്വത്തിൽ കാര്യമായ പരിഗണന കിട്ടാതിരുന്ന തരൂരിന്റെ ഗ്രാഫ് ഉയർത്തുന്നത്. എ.ഐ.സി.സി നേതൃത്വത്തിനും ഇനി ശശി തരൂരിനെ പാടേ അകറ്റി നിറുത്തുക പ്രയാസമാകും. അനുദിനം വളരുന്ന മദ്ധ്യ, ഉപരി വർഗങ്ങളെ കൈയിലെടുക്കാൻ തരൂരാണ് യോഗ്യനെന്ന നിലയിലാണ് ചർച്ചകൾ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ശശി തരൂരിന് കിട്ടുന്ന സ്വീകാര്യതയെ കോൺഗ്രസ് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കുമെന്നും ഉറ്റുനോക്കപ്പെടുന്നു. എന്നാൽ, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനതയിലേക്കിറങ്ങിച്ചെല്ലുന്നതിൽ തരൂരിനുള്ള പരിമിതി ചോദ്യ ചിഹ്നവുമാണ്.

സ്വന്തം ഗ്രൂപ്പ് നേതൃത്വങ്ങൾ മല്ലികാർജുൻ ഖാർഗെയ്ക്കായി ആഹ്വാനം നടത്തിയപ്പോഴും ശശി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ മടി കാട്ടാതിരുന്നവരുടെ രാഷ്ട്രീയ മനംമാറ്റം, കേരളത്തിലെ കോൺഗ്രസിൽ പുതിയ തിരുത്തൽ ശക്തിക്ക് വഴിയൊരുക്കാം. കേരളത്തിൽ നിന്ന് ഏറിയാൽ അമ്പത് വോട്ടാണ്, സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ശശി തരൂർ വലിയ പിന്തുണ നേടിക്കൊണ്ടിരുന്നപ്പോഴും സംസ്ഥാനത്തെ മുൻനിര നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 120 മുതൽ 130 വരെ വോട്ടുകൾ കിട്ടിയെന്നാണ് തരൂർ പക്ഷത്തിന്റെ അവകാശവാദം. പോൾ ചെയ്ത 294 വോട്ടിൽ 130 വോട്ടെന്നത് അത്ര നിസ്സാരമല്ല. മത്സരത്തിന് ശേഷവും ഹൈബി ഈഡന്റെയും ശബരിനാഥന്റെയും മറ്റും പ്രതികരണങ്ങൾ തരൂരിനോടുള്ള യുവജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്നതാണ്.

2009ലാണ് തിരുവനന്തപുരത്ത് നിന്ന് ശശി തരൂർ ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലെത്തിയത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം, ഇന്ത്യൻ രാഷ്ട്രീയത്തിൽ ബലപരീക്ഷണത്തിന് മുതിർന്ന തരൂരിനെ, സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒരു കൈയകലത്തിലേ നിറുത്തിയിട്ടുള്ളൂ. ഇനി അങ്ങനെ പറ്റില്ല. മുതിർന്ന നേതാക്കളെ അലോസരപ്പെടുത്തുന്നതാണ് തരൂരിന് കിട്ടുന്ന സ്വീകാര്യത. അതേ സമയം, പഞ്ചനക്ഷത്ര സംസ്കാരം പുലർത്തിപ്പോന്ന ശശി തരൂരിന് വിശാല ഇന്ത്യയിലെ അടിസ്ഥാനവർഗത്തെ കൈയിലെടുക്കാനുള്ള കൗശലം വശമുണ്ടോയെന്ന ചോദ്യമാണ് വിമർശകർ

ഉയർത്തുന്നത്.

സോ​ണി​യ​യു​മാ​യി​ ​ച​ർ​ച്ച
ന​ട​ത്തി​ ​ശ​ശി​ ​ത​രൂർ

ന്യൂ​ഡ​ൽ​ഹി​:​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​തോ​ൽ​വി​ക്കു​ ​പി​ന്നാ​ലെ​ ​ശ​ശി​ ​ത​രൂ​ർ​ ​ഇ​ന്ന​ലെ,​ ​നി​ല​വി​ലെ​ ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​സോ​ണി​യ​യു​ടെ​ ​ഡ​ൽ​ഹി​ ​ജ​ൻ​പ​ഥി​ലെ​ ​വ​സ​തി​യി​ലാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്‌​ച.​ ​പാ​ർ​ട്ടി​യി​ൽ​ ​ഉ​ൾ​പ്പാ​ർ​ട്ടി​ ​ജ​നാ​ധി​പ​ത്യം​ ​ഉ​റ​പ്പി​ക്കാ​ൻ​ ​ഖാ​ർ​ഗെ​-​ത​രൂ​ർ​ ​മ​ത്സ​ര​ത്തി​ന് ​സാ​ധി​ച്ചെ​ന്ന് ​സോ​ണി​യ​ ​പ​റ​ഞ്ഞു.​ ​ഹൈ​ക്ക​മാ​ൻ​ഡ് ​പി​ന്തു​ണ​യ്‌​ക്ക് ​ത​രൂ​ർ​ ​ന​ന്ദി​ ​പ​റ​ഞ്ഞു.
ഔ​ദ്യോ​ഗി​ക​ ​പ​രി​വേ​ഷ​മു​ള്ള​ ​സ്ഥാ​നാ​ർ​ത്ഥി​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും,​ ​ഒ​റ്റ​യ്‌​ക്ക് ​മ​ത്സ​രി​ച്ച​ ​ശ​ശി​ ​ത​രൂ​ർ​ ​ആ​യി​ര​ത്തി​ല​ധി​കം​ ​വോ​ട്ടു​ ​നേ​ടി​യ​ത് ​പാ​ർ​ട്ടി​യി​ൽ​ ​വ​ലി​യ​ ​ച​ർ​ച്ച​യാ​യ​തി​നി​ടെ​യാ​ണ് ​കൂ​ടി​ക്കാ​ഴ്‌​ച.​ ​ഉ​ട​ൻ​ ​ന​ട​ക്കു​ന്ന​ ​എ.​ഐ.​സി.​സി,​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​പു​നഃ​സം​ഘ​ട​ന​യി​ൽ​ ​ത​രൂ​രി​നെ​ ​പ​രി​ഗ​ണി​ക്കു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​അ​തേ​സ​മ​യം,​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​താ​ൻ​ ​ഉ​ന്ന​യി​ച്ച​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​തോ​റി​ട്ടി​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ​ത​രൂ​ർ​ ​പ​രാ​തി​പ്പെ​ട്ട​താ​യി​ ​അ​റി​യു​ന്നു.

ത​രൂ​രി​ന് ​പൊ​യ്‌​മു​ഖം:
മി​സ്‌​ത്രി
അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​പ​ടി​ക​ളി​ൽ​ ​തൃ​പ്‌​ത​നാ​ണെ​ന്ന് ​ത​ന്നോ​ടും,​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​മ​റ്റൊ​ന്നും​ ​പ​റ​ഞ്ഞ​ ​ശ​ശി​ ​ത​രൂ​രി​ന് ​ര​ണ്ടു​ ​മു​ഖ​മു​ണ്ടെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​തോ​റി​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ധു​സൂ​ദ​ൻ​ ​മി​സ്‌​ത്രി​ ​ആ​രോ​പി​ച്ചു.​ ​ഒ​രു​ ​കു​രു​വി​നെ​ ​മ​ല​യാ​ക്കി​ ​കാ​ണി​ക്കു​ക​യാ​ണ് ​ത​രൂ​ർ​ ​ചെ​യ്‌​ത​ത്.​മാ​ദ്ധ്യ​മ​ങ്ങ​ളു​മാ​യി​ ​പ​രാ​തി​ ​പ​ങ്കു​വ​ച്ചി​ട്ടും​ ,​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​രൂ​ർ​ ​ഉ​യ​ർ​ത്തി​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ത​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ചെ​ന്നും​ ​മി​സ്‌​ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ത​രൂ​രി​ന്റെ​ ​ക​ത്തി​ൽ​ ​മൗ​നം​ ​പാ​ലി​ച്ച​ത് ​പാ​ർ​ട്ടി​ ​താ​ത്പ്പ​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ്.​ ​അ​ന്യാ​യ​മാ​യ​ ​പെ​രു​മാ​റ്റ​മാ​ണ് ​ത​രൂ​രി​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​യ​ത്.​ ​മു​ഴു​വ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന​ ​ധാ​ര​ണ​ ​സൃ​ഷ്‌​ടി​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​എ​ല്ലാ​ ​വോ​ട്ട​ർ​മാ​രു​ടെ​യും​ ​ടെ​ലി​ഫോ​ൺ​ ​ന​മ്പ​റു​ക​ളു​ള്ള​ ​പ​ട്ടി​ക​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് 3,000​ ​വോ​ട്ട​ർ​മാ​രു​ടെ​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ൾ​ ​ല​ഭി​ച്ചി​ല്ലെ​ന്ന് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞ​ത്.​ ​ഒ​ന്നാം​ ​ന​മ്പ​രാ​യി​ ​മ​ല്ലി​കാ​ർ​ജ്ജു​ന​ ​ഖാ​ർ​ഗെ​യു​ടെ​ ​പേ​രു​ള്ള​തി​നാ​ൽ​ ​ബാ​ല​റ്റി​ൽ​ ​'1​'​ ​എ​ന്നെ​ഴു​തി​ ​വോ​ട്ടു​ ​ചെ​യ്യു​ന്ന​ത് ​ചോ​ദ്യം​ ​ചെ​യ്‌​ത​പ്പോ​ഴാ​ണ് ​അ​തു​ ​മാ​റ്റി​ ​ടി​ക്ക് ​മാ​ർ​ക്ക് ​അ​നു​വ​ദി​ച്ച​ത്.​ ​എ​ന്നി​ട്ടും​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​തോ​റി​റ്റി​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യ​താ​യി​ ​ആ​രോ​പി​ച്ചെ​ന്നും​ ​മി​സ്‌​ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.

സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്
വി​പു​ല​മാ​യ​ ​ച​ട​ങ്ങ്
26​ന് ​ഡ​ൽ​ഹി​ ​എ.​ഐ.​സി.​സി​ ​ആ​സ്ഥാ​ന​ത്ത് ​ന​ട​ക്കു​ന്ന​ ​വി​പു​ല​മാ​യ​ ​ച​ട​ങ്ങി​ലാ​കും​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​യു​ടെ​ ​സ്ഥാ​നാ​രോ​ഹ​ണം.​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ,​ ​എ.​ഐ.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​എം​പി​മാ​ർ,​ ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​മാ​ർ,​ ​നി​യ​മ​സ​ഭാ​ ​ക​ക്ഷി​ ​നേ​താ​ക്ക​ൾ,​ ​രാ​ജ​സ്ഥാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ശോ​ക് ​ഗെ​ലോ​ട്ട്,​ ​ഛ​ത്തീ​സ്ഗ​ഡ് ​മു​ഖ്യ​മ​ന്ത്രി​ ​ഭൂ​പേ​ഷ് ​ബ​ഗേ​ൽ,​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​മാ​ർ,​ ​മു​ൻ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​മാ​ർ​ ​തു​ട​ങ്ങി​യ​വ​രെ​ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് ​പാ​ർ​ട്ടി​യിൽ
സം​വ​ര​ണ​മി​ല്ല​:​ ​കെ.​ ​മു​ര​ളീ​ധ​രൻ

#​ഖാ​ർ​ഗെ​യ്ക്ക് ​ഊ​ന്നു​വ​ടി​യു​ടെ​ ​ആ​വ​ശ്യ​മി​ല്ല
തി​രു​വ​ന​ന്ത​പു​രം​:​ ​എ.​ഐ.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​ശ​ശി​ ​ത​രൂ​രി​ന് ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​ ​പോ​ലെ​ ​പാ​ർ​ട്ടി​യി​ലേ​തെ​ങ്കി​ലും​ ​പ്ര​മു​ഖ​ ​സ്ഥാ​നം​ ​ന​ൽ​കി​യേ​ക്കു​മെ​ന്ന​ ​വാ​ർ​ത്ത​ ​ത​ള്ളി​ ​കെ.​പി.​സി.​സി​ ​പ്ര​ചാ​ര​ണ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ.​ ​മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് ​പാ​ർ​ട്ടി​യി​ൽ​ ​പ്ര​ത്യേ​ക​ ​സം​വ​ര​ണ​മൊ​ന്നു​മി​ല്ലെ​ന്ന് ​ഇ​ന്ന​ലെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​യ്ക്ക് ​ന​ല്ല​ ​ആ​രോ​ഗ്യ​മു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഊ​ന്നു​വ​ടി​യു​ടെ​ ​ആ​വ​ശ്യ​മി​ല്ല.​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ത​രൂ​ര​ല്ല,​ ​ആ​രാ​യാ​ലും​ ​നൂ​റു​ ​വോ​ട്ട് ​പോ​ലും​ ​ല​ഭി​ക്കി​ല്ലാ​യി​രു​ന്നു.​ ​നെ​ഹ്റു​ ​കു​ടും​ബ​ത്തി​ന്റെ​ ​ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച് ​ത​ന്നെ​യാ​വും​ ​കോ​ൺ​ഗ്ര​സ് ​തു​ട​ർ​ന്നും​ ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ല്ല​ ​രീ​തി​യി​ലാ​ണ് ​ന​ട​ന്ന​ത്.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ്ര​തീ​തി​യാ​യി​രു​ന്നു.​ ​ഇ​ട​തു​മു​ന്ന​ണി​യും​ ​യു.​ഡി.​എ​ഫും​ ​ഏ​റ്റു​മു​ട്ടു​ന്ന​ത് ​പോ​ലെ​യാ​യി.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഒ​ട്ടും​ ​അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​ ​സൈ​ബ​റാ​ക്ര​മ​ണ​മാ​ണ് ​ന​ട​ന്ന​ത്.​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​യെ​ ​ചി​ല​ർ​ ​വ്യ​ക്തി​പ​ര​മാ​യി​ ​അ​ധി​ക്ഷേ​പി​ച്ചു.​ ​അ​തി​ൽ​ ​ബി.​ജെ.​പി,​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രു​ണ്ടാ​കാം.​ ​ചി​ല​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ക്കി​പ്പോ​ൾ​ ​ശ​ശി​ ​ത​രൂ​രി​നോ​ട് ​ന​ല്ല​ ​സ്നേ​ഹ​മു​ണ്ടാ​യി​ട്ടു​ണ്ട്.​ചി​ല​ർ​ ​മോ​ശ​മാ​യാ​ണ് ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​യെ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​കെ.​എ​സ്.​ ​ശ​ബ​രി​നാ​ഥ​ൻ​ ​അ​ന്ത​സ്സാ​യി​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സം​ഭ​വി​ക്കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​തൊ​ക്കെ​ ​ന​ട​ന്നി​ട്ടു​ണ്ട്.​ ​വാ​ട്സാ​പ്പും​ ​യൂ​ട്യൂ​ബും​ ​നോ​ക്കി​യ​ല്ല​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ലെ​ 13​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വേ​ണ​മെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​ന​ട​ത്തും.​ ​പു​തി​യ​ ​പ്ര​സി​ഡ​ന്റ് ​ന​ല്ല​ ​ആ​ക്ടീ​വാ​ണ്.​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യി​ൽ​ ​ന​ന്നാ​യി​ ​അ​ദ്ദേ​ഹം​ ​ന​ട​ന്നു.​ ​വ​ർ​ക്കിം​ഗും​ ​താ​ങ്ങു​മൊ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​നാ​വ​ശ്യ​മി​ല്ല.​ ​സൈ​ബ​റാ​ക്ര​മ​ണം​ ​ന​ട​ത്തി​യ​വ​രെ​ ​ത​രൂ​ർ​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​ല്ല.​ ​അ​ത് ​ത​രൂ​ർ​ ​അ​റി​യാ​ത്ത​ത് ​കൊ​ണ്ടാ​വാ​മെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SASI THAROOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.