SignIn
Kerala Kaumudi Online
Thursday, 19 February 2026 5.21 AM IST

'പരാതി നൽകിയത് ഈഗോയുടെ പുറത്ത്'; നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ പ്രതികരിച്ച് ഷെെൻ

Increase Font Size Decrease Font Size Print Page
shine-tom-chacko

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷെെൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ഷെെൻ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് നടിയുടെ പരാതിയിൽ പ്രതികരിച്ചത്. വിൻസിയുടെ പരാതിയിൽ അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുJത്തുവന്ന പരാതിയാണെന്നുമാണ് ഷെെൻ ടോം ചാക്കോ പറഞ്ഞത്. വിൻസി കുടുംബ സുഹൃത്താണെന്നും ഷെെൻ വ്യക്തമാക്കി.

'ഞാൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിർമാതാവോ ശരിവയ്ക്കുന്നില്ല. ആവശ്യമെങ്കിൽ അവരോട് വിളിച്ച് ചോദിക്കും. സിനിമയുടെ സെറ്റിൽ ഞാൻ രാസലഹരി ഉപയോഗിച്ചിട്ടില്ല',- ഷെെൻ പറഞ്ഞു.

അതേസമയം, ലഹരി കേസുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയുടെ മുടി, നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്‌ഐആറിൽ പറയുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. നടന്റെ നേതൃത്വത്തിൽ ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നായിരുന്നു വിവരം.

തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടൻ ഓടി രക്ഷപ്പെട്ടത് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. ചോദ്യം ചെയ്യലിൽ ഇക്കാര്യം ആവർത്തിച്ച് ചോദിച്ചെങ്കിലും കൃത്യമായി മറുപടി നൽകാൻ ഷൈനിന് സാധിച്ചിട്ടില്ല. തന്നെ തേടി ഹോട്ടലിലെത്തിയത് പൊലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പിറ്റേന്ന് രാവിലെ മാത്രമാണ് ഡാൻസാഫ് സംഘമായിരുന്നു എത്തിയതെന്ന് അറിഞ്ഞതെന്നുമാണ് നടൻ മൊഴി നൽകിയത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. തന്നെ ആക്രമിക്കാൻ ആരോ വന്നെന്ന് പേടിച്ചാണ് ഓടിയത്. താൻ രാസലഹരികൾ ഉപയോഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി ബന്ധമില്ലെന്നും നടൻ പൊലീസിനോട് പറഞ്ഞു.

TAGS: SHINE TOM CHACKO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY