
ശിവഗിരി : കല്ലമ്പലം മുള്ളറംകോട് ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികൾ പ്രതിമാസ പരിപാടിയായ കളിത്തോണിയുടെ ഭാഗമായി ശിശുദിനത്തിൽ ശിവഗിരി മഠം സന്ദർശിച്ചു . മഠത്തിലെ ഫലവൃക്ഷങ്ങളും വിവിധ വർണ്ണ പൂച്ചെടികളും അവയിൽ കൂടുകൂട്ടുന്ന പലയിനം പക്ഷികളുമൊക്കെ കുട്ടികളുടെ മനം കവർന്നു. ഗുരുദേവൻ ജീവിതസായാഹ്നത്തിൽ വിശ്രമിച്ചിരുന്ന വൈദികമഠത്തിൽ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറും രാഷ്ട്രപിതാവ് മഹാത്മജിയും ഗുരുദേവനുമായി കൂടിക്കാഴ്ച നടത്തിയതൊക്കെ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കി. പ്രഥമാദ്ധ്യാപിക സുനിത ബീഗം, ഷൈനി, അഖില, ഷൈന, സ്റ്റാഫ് സെക്രട്ടറി അനു. എസ്.എം, അഭിലാഷ്, ശിവൻ മാവിൻമൂട് തുടങ്ങിയവരൊക്കെ ചേർന്നാണ് 70 അംഗ വിദ്യാർത്ഥികളുമായി ശിവഗിരിയിലെത്തിയത്. ശിശുദിനമായതിനാൽ വിദ്യാർത്ഥികൾ തൂവെള്ള വസ്ത്രം ധരിച്ച്, വെള്ളത്തൊപ്പിയും അണിഞ്ഞിരുന്നു.
ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പഠനക്ളാസ് ഇന്ന്
ചേർത്തല:ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ടാലന്റ് സെർച്ച് എക്സാമിനേഷനിൽ ഉയർന്ന സ്കോർ നേടിയ കുട്ടികൾക്കായി ഏകദിന സ്റ്റുഡന്റ് നർച്ചറിംഗ് പ്രോഗ്രാം ഇന്ന് ചേർത്തല ശ്രീനാരായണ കോളേജിൽ നടക്കും. പ്രഗത്ഭർ ക്ലാസുകൾക്ക് നേതൃത്വം നൽകും. രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പഠനക്ലാസ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.പി.സി പുറത്തിറക്കുന്ന സ്കോളർഷിപ്പ് പുസ്തകങ്ങളുടെ പ്രകാശനം അദ്ദേഹം നിർവഹിക്കും. എസ്.എൻ.പി.സി പ്രസിഡന്റ് കെ.എം.സജീവ് അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു, ട്രഷറർ ഡോ.ആർ.ബോസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മൂന്ന് സെഷനുകളിലായി നടക്കുന്ന ക്ലാസിന് തേവര എസ്.എച്ച് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഫാദർ.സാബു തോമസ്,വിദ്യാഭ്യാസ വകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടർ ഡോ.കെ.സോമൻ,കരിയർ അനലിസ്റ്റ് റിട്ട.ഡിവൈ.എസ്.പി കെ.എം.സജീവ് എന്നിവർ നേതൃത്വം നൽകും. എസ്.എൻ.പി.സി ട്രഷറർ ഡോ.ആർ.ബോസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ.വേണുഗോപാലൻ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |