SignIn
Kerala Kaumudi Online
Thursday, 19 September 2024 11.17 AM IST

ഗുരുദേവൻ ഈശ്വരാവതാരം പൂണ്ട പുണ്യാത്മാവ്

Increase Font Size Decrease Font Size Print Page
swami-yogavrithanadhanand

ശിവഗിരി : മനുഷ്യ വർഗ്ഗത്തിന്റെ ഉദ്ധാരണത്തിന് വേണ്ടി ഈശ്വരാവതാരം പൂണ്ട പുണ്യാത്മാവാണ് ശ്രീനാരായണ ഗുരുദേവനെന്നും, അതിനാൽ ലോകമാകെ ഗുരുദേവനെ ആരാധിക്കുന്നുവെന്നും തിരുവനന്തപുരം നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി യോഗവ്രതനാഥാനന്ദ പറഞ്ഞു. റായ്പൂര്‍ വിവേകാനന്ദാശ്രമത്തിലെ സ്വാമി വ്രജനാഥാനന്ദയ്ക്കൊപ്പം ശിവഗിരി മഠം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധ പുരുഷന്മാരെ മാതൃകയാക്കാൻ സാധാരണ മനുഷ്യർക്ക് പറ്റാതെ വരും. മാതൃകയാക്കാനാവുന്നവർക്ക് ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും വന്നു ചേരും. ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും ഈശ്വരനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച മഹാത്മാക്കളായിരുന്നുവെന്നും സ്വാമി യോഗവ്രതനാഥാനന്ദ പറഞ്ഞു. സ്വാമിമാർ മഹാസമാധി, ശാരദാമഠം, വൈദികമഠം, റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധി എന്നിവിടങ്ങളിൽ ദർശനം നടത്തിയാണ് മടങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHIVAGIRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.