തൊടുപുഴ: വിദ്യാഭ്യാസരംഗത്തടക്കം കേരളത്തിന്റെ പൊതുവികസനത്തിന് തന്നെ തടസം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിക്കുകയാണ്. ഒരു മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട തരത്തിലുള്ള ഭാഷയല്ല അദ്ദേഹത്തിന്റേത്. പ്രതിപക്ഷത്തേക്കാൾ ശക്തമായി സർക്കാരിനെ എതിർക്കുന്നത് ഗവർണറാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനൊരു സാഹചര്യമുണ്ടായിട്ടില്ല. ഇതുമൂലം നാട്ടിലെ വികസനമാണ് തടസപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളാകെ ഉത്കണ്ഠയിലാണ്. വിവാദങ്ങൾക്ക് പുറകെ പോകുമ്പോൾ വികസനം തടസപ്പെടും. ഗവർണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുന്നയാളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |