SignIn
Kerala Kaumudi Online
Friday, 20 September 2024 2.13 PM IST

പ്രധാനമന്ത്രി- മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്: സിൽവർ ലൈനിന് അനുമതി തേടും

Increase Font Size Decrease Font Size Print Page

rail

തിരുവനന്തപുരം: സിൽവർ ലൈനിന് അനുമതിയും കേന്ദ്ര വിഹിതവും തേടി മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പാർലമെന്റിൽ രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ചീഫ്സെക്രട്ടറി വി.പി.ജോയിയും പങ്കെടുക്കും.

കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്നതും സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് പ്രധാനമന്ത്രി ഇടപെട്ട് അനുമതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. ഓഹരിയുടമകൾക്ക് 13.55ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാൽ ലാഭകരമായ പദ്ധതിയാണെന്നും ധരിപ്പിക്കും. . 63,941കോടി ചെലവുള്ള പദ്ധതിക്ക് കേന്ദ്രാനുമതിക്ക് പുറമെ 2150കോടിയുടെ ഓഹരി വിഹിതവും 975 കോടി മൂല്യമുള്ള 185 ഹെക്ടർ റെയിൽവേ ഭൂമിയുമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

വിദേശ വായ്പാ ബാദ്ധ്യത ഏറ്റെടുത്തതിന് പുറമേ, ഭൂമിയേറ്റെടുക്കലിനുള്ള 13,700 കോടി ചെലവ് പൂ‌ർണമായി സംസ്ഥാനം വഹിക്കും. നഗര വികസനം കൂടിയാവുമ്പോൾ മുടക്കുമുതലിന്റെ 16ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും. വൈകിയാൽ പ്രതിവർഷം 3500 കോടിയുടെ അധികച്ചെലവുണ്ടാവും. അന്തിമാനുമതി തേടിയുള്ള അപേക്ഷ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണിപ്പോൾ. തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

പി.എം ഗതിശക്തയിൽ

ഉൾപ്പെടുത്തണം

അടിസ്ഥാനസൗകര്യ, ഗതാഗത പദ്ധതികൾക്കായുള്ള കേന്ദ്രമിഷനായ പി.എം-ഗതിശക്തിയിൽ സിൽവർലൈനിനെ ഉൾപ്പെടുത്താനും സംസ്ഥാനം ആവശ്യപ്പെടും. ഗതിശക്തിയിലുൾപ്പെടുത്തിയാൽ സിൽവർലൈനിന് കൂടുതൽ കേന്ദ്രവിഹിതവും എളുപ്പത്തിൽ വിദേശവായ്പകളും ലഭ്യമാവും.ഭൂമിയേറ്റെടുക്കാൻ 2000 കോടി കിഫ്ബിയിൽ നിന്ന് അനുവദിക്കും. 3000കോടി ഹഡ്കോ വായ്പയും .ശേഷിക്കുന്ന തുക ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ വായ്പ നൽകും. ഇതിനെല്ലാം കേന്ദ്രാനുമതി

വേണം.

പ്രധാനമന്ത്രി

റിപ്പോർട്ട് തേടി

സിൽവർലൈനിനെതിരായ പ്രക്ഷോഭങ്ങളെയും, അതിന്റെ കാരണങ്ങളെയും

കുറിച്ച് പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് തേടി. അലൈൻമെന്റിൽ എത്രദൂരം വയലുകളിലൂടെയാണെന്നും പരിസ്ഥിതി നാശത്തെക്കുറിച്ചും വിശദീകരണം തേടിയെന്നാണ് സൂചന. ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ റെയിൽവേ മന്ത്രാലയം ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂരിൽ

പഠനം തുടങ്ങി

കല്ലിടൽ 60% പൂർത്തിയായ കണ്ണൂരിൽ സാമൂഹ്യാഘാതപഠനം ആരംഭിച്ചതായി കെ-റെയിൽ അറിയിച്ചു. 100 ദിവസത്തിനകം പൂർത്തിയാക്കും. 529.45കിമീ പാതയിൽ 33%ദൂരത്തിലാണ് ഇതുവരെ കല്ലിട്ടത്.

നേടിയെടുക്കേണ്ട

അനുമതികൾ

□റെയിൽവേയുടെ അനുമതിയാണ് ആദ്യത്തേത്. നീതിആയോഗ്, ധനകാര്യമന്ത്രാലയം എന്നിവയുടെയും അനുമതി നേടണം

□സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്ര കാബിനറ്റ് കമ്മിറ്റിയുടെ അനുമതി നേടിയ ശേഷം പദ്ധതിരേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കണം. കേന്ദ്രമന്ത്രിസഭാ യോഗം

പരിഗണിക്കണം

□ കേന്ദ്ര മന്ത്രിസഭയുടെ അന്തിമാനുമതി ലഭിച്ചാൽ വിദേശ വായ്പയ്ക്ക് അപേക്ഷിക്കാനാവും. ഭൂമിയേറ്റെടുക്കലിന് അന്തിമ വിജ്ഞാപനമിറക്കാം.

പ​ദ്ധ​തി​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണം​:​ ​വി.​ ​മു​ര​ളീ​ധ​രൻ

ന്യൂ​ഡ​ൽ​ഹി​:​ ​പാ​രി​സ്ഥി​തി​ക​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളും​ ​അ​വ​ഗ​ണി​ച്ച് ​ന​ട​പ്പി​ലാ​ക്കു​ന്ന
കെ​-​റെ​യി​ൽ​ ​പ​ദ്ധ​തി​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​'​വ​ന്ദേ​ ​ഭാ​ര​ത്"​ ​അ​തി​വേ​ഗ​ ​ട്രെ​യി​നു​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​റെ​യി​ൽ​വേ​ ​മ​ന്ത്രാ​ല​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ച​ർ​ച്ച​യി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
നി​ല​വി​ലു​ള്ള​ ​ട്രാ​ക്കു​ക​ൾ​ ​ന​വീ​ക​രി​ച്ച് ​വ​ന്ദേ​ഭാ​ര​ത് ​ട്രെ​യി​നു​ക​ൾ​ ​ഒാ​ടി​ച്ചാ​ൽ​ ​കെ​-​റെ​യി​ലി​നെ​ക്കാ​ൾ​ ​വേ​ഗ​ത്തി​ൽ​ ​ല​ക്ഷ്യ​ത്തി​ലെ​ത്താം.​ ​സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​സ്വ​കാ​ര്യ​ഭൂ​മി​യി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​ക​ല്ലു​ക​ൾ​ ​സ്ഥാ​പി​ക്കു​ക​യാ​ണ്.​ ​പൊ​ലീ​സി​നെ​ക്കൊ​ണ്ട് ​ജ​ന​ങ്ങ​ളെ​ ​അ​ടി​ച്ച​മ​ർ​ത്തു​ന്നു.​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ജ​ന​ങ്ങ​ൾ​ ​തെ​രു​വി​ലി​റ​ങ്ങി​യ​പ്പോ​ൾ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​കേ​ന്ദ്ര​ ​അ​നു​മ​തി​ ​ല​ഭി​ക്കാ​ത്ത​ ​പ​ദ്ധ​തി​ക്ക് ​അ​നാ​വ​ശ്യ​ ​തി​ടു​ക്കം​ ​കാ​ട്ടു​ക​യാ​ണെ​ന്നും​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ന് ​യു.​ഡി.​എ​ഫ് ​പ്ര​തി​ഷേ​ധം

ഇ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്താ​നി​രി​ക്കെ​ ​യു.​ഡി.​എ​ഫ് ​എം​പി​മാ​ർ​ ​ഇ​ന്ന് ​കെ​-​റെ​യി​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​പാ​ർ​ല​മെ​ന്റി​ന് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധി​ക്കും.​ ​പാ​ർ​ല​മെ​ന്റ് ​വ​ള​പ്പി​ലെ​ ​ഗാ​ന്ധി​ ​പ്ര​തി​മ​യ്ക്കു​ ​മു​ന്നി​ലാ​യി​രി​ക്കും​ ​പ്ര​തി​ഷേ​ധം.​ ​ഇ​ന്ന​ലെ​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​കെ​-​റെ​യി​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.

മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​വീ​ട് ​ഒ​ഴി​വാ​ക്കി
അ​ലൈ​ൻ​മെ​ന്റ് ​പു​തു​ക്കി​:​ ​തി​രു​വ​ഞ്ചൂർ

കോ​ട്ട​യം​ ​:​ ​മ​ന്ത്രി​ ​സ​ജി​ചെ​റി​യാ​ന്റെ​ ​വീ​ട് ​സം​ര​ക്ഷി​ക്കാ​ൻ​ ​സി​ൽ​വ​ർ​ലൈ​ൻ​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യെ​ന്ന് ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ ​ആ​രോ​പി​ച്ചു.​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​മാ​റ്റ​മി​ല്ലെ​ന്നാ​ണ് ​സ​ജി​ ​ചെ​റി​യാ​ൻ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പ​റ​ഞ്ഞ​ത്.​ ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​മ​ന്ത്രി​യു​ടെ​ ​വീ​ട് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഭാ​ഗം​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​ഒ​ഴി​വാ​ക്കി​യ​ത്.​ ​ആ​ർ​ക്കാ​ണ് ​ഇ​തി​ന്റെ​ ​ഗു​ണം​ ​ല​ഭി​ച്ച​തെ​ന്ന് ​മ​ന്ത്രി​യും​ ​മാ​റ്റം​ ​എ​ങ്ങ​നെ​ ​വ​ന്നെ​ന്ന് ​കെ​-​റെ​യി​ൽ​ ​എം.​ഡി​യും​ ​വി​ശ​ദ​മാ​ക്ക​ണം.​ ​മാ​റ്റ​മി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നാ​ൽ​ ​രേ​ഖ​ക​ൾ​ ​കൂ​ടി​ ​പു​റ​ത്തു​വി​ടു​ന്നു.​ ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​മാ​ത്ര​മ​ല്ല​ ​പ​ല​യി​ട​ത്തും​ ​മാ​റ്റം​ ​വ​രു​ത്തി​യി​ട്ടു​ണ്ട്.
2021​ ​ഡി​സം​ബ​ർ​ 20​ന് ​കെ​-​റെ​യി​ൽ​ ​വെ​ബ്‌​സൈ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ ​അ​ലൈ​ൻ​മെ​ന്റാ​ണ് ​മാ​റ്റി​യ​ത്.​ ​പ​ഴ​യ​ ​മാ​പ്പി​ൽ​ ​മു​ള​ക്കു​ഴ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന്റെ​ ​ഇ​ട​തു​വ​ശ​ത്താ​യി​രു​ന്ന​ ​പാ​ത​ ​പു​തി​യ​ ​റൂ​ട്ട്മാ​പ്പി​ൽ​ ​വ​ല​തു​വ​ശ​ത്താ​ണ്.​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​ഇ​നി​യും​ ​വെ​ല്ലു​വി​ളി​ച്ചാ​ൽ​ ​കൂ​ടു​ത​ൽ​ ​രേ​ഖ​ക​ൾ​ ​പു​റ​ത്തു​വി​ടും.​ ​സ​മ​രം​ ​ചെ​യ്യു​ന്ന​വ​ർ​ ​തീ​വ്ര​വാ​ദി​ക​ളെ​ങ്കി​ൽ​ ​എ​ന്തു​കൊ​ണ്ട് ​യു.​എ.​പി.​എ​ ​ചു​മ​ത്തു​ന്നി​ല്ല.​ ​ബി.​ജെ.​പി​യു​മാ​യി​ ​ചേ​ർ​ന്ന് ​കോ​ൺ​ഗ്ര​സ് ​എ​വി​ടെ​യും​ ​സ​മ​രം​ ​ന​ട​ത്തു​ന്നി​ല്ല.​ ​ച​ങ്ങ​നാ​ശ്ശേ​രി​യെ​ന്ന് ​കേ​ട്ട​യു​ട​ൻ​ ​വി​മോ​ച​ന​സ​മ​ര​വു​മാ​യി​ ​കൂ​ട്ടി​ക്കെ​ട്ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തും​ ​അ​ധി​ക്ഷേ​പ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കി​ട്ടു​ന്ന​ ​പ​ണം​ ​തി​രു​വ​ഞ്ചൂ​രി​ന് ​ത​രാം​:​ ​സ​ജി​ ​ചെ​റി​യാൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​-​റെ​യി​ലി​നാ​യി​ ​വീ​ട് ​വി​ട്ടു​ന​ൽ​കാ​ൻ​ ​സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്നും​ ​വീ​ട് ​സി​ൽ​വ​ർ​ലൈ​നി​ന് ​വി​ട്ടു​ന​ൽ​കി​യാ​ൽ​ ​കി​ട്ടു​ന്ന​ ​പ​ണം​ ​തി​രു​വ​ഞ്ചൂ​രി​ന് ​ന​ൽ​കാ​മെ​ന്നും​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ​റ​ഞ്ഞു.
"​ഞാ​ൻ​ ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​അ​ലൈ​ൻ​മെ​ന്റ് ​മാ​റ്റി​യെ​ന്ന് ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു​കേ​ട്ടു.​ ​തി​രു​വ​ഞ്ചൂ​രി​ന് ​കാ​ര്യ​വി​വ​ര​മു​ണ്ടെ​ന്നാ​യി​രു​ന്നു​ ​എ​ന്റെ​ ​ധാ​ര​ണ.​ ​കെ​-​റെ​യി​ലി​ന്റെ​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​എ​ന്റെ​ ​വീ​ട് ​വ​ന്നാ​ൽ​ ​പൂ​ർ​ണ്ണ​ ​മ​ന​സ്സോ​ടെ​ ​വി​ട്ടു​ന​ൽ​കാം.​ ​അ​ലൈ​ൻ​മെ​ന്റ് ​തീ​രു​മാ​നി​ക്കു​ന്ന​ത് ​ഞാ​ന​ല്ല.​ ​തി​രു​വ​ഞ്ചൂ​രി​ന് ​സാ​ധി​ക്കു​മെ​ങ്കി​ൽ​ ​എ​ന്റെ​ ​വീ​ട്ടി​ലൂ​ടെ​ ​അ​ലൈ​ൻ​മെ​ന്റ് ​കൊ​ണ്ടു​വ​രാം.​ ​എ​ന്റെ​ ​കാ​ല​ശേ​ഷം​ ​വീ​ട് ​ക​രു​ണ​ ​പെ​യി​ൻ​ ​ആ​ൻ​ഡ് ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​സൊ​സൈ​റ്റി​ക്ക് ​ന​ൽ​കു​മെ​ന്ന് ​നേ​ര​ത്തേ​ ​പ​റ​ഞ്ഞ​താ​ണ്.​ ​അ​ങ്ങ​നെ​യു​ള്ള​ ​എ​നി​ക്ക് ​കെ​-​റെ​യി​ലി​ന് ​വീ​ട് ​വി​ട്ടു​ന​ൽ​കാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​ന്തോ​ഷ​മേ​യു​ള്ളൂ.​ ​വീ​ട് ​സി​ൽ​വ​ർ​ലൈ​നി​ന് ​വി​ട്ടു​ന​ൽ​കി​യാ​ൽ​ ​ല​ഭി​ക്കു​ന്ന​ ​പ​ണം​ ​തി​രു​വ​ഞ്ചൂ​രി​ന് ​ന​ൽ​കാം.​ ​അ​ദ്ദേ​ഹ​വും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളും​ ​ചേ​ർ​ന്ന് ​ക​രു​ണ​യ്ക്ക് ​കൈ​മാ​റി​യാ​ൽ​ ​മ​തി​"​-​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​വ്യ​ക്ത​മാ​ക്കി.

സ​മ​ര​ത്തി​ലൂ​ടെ​ ​ജ​ന​മ​ന​സ്സിൽ
ഇ​ടം​ ​പി​ടി​ക്കും​:​ ​കെ.​ ​സു​ധാ​ക​രൻ

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​കെ​-​റെ​യി​ൽ​ ​വി​രു​ദ്ധ​ ​സ​മ​ര​ത്തി​ലൂ​ടെ​ ​ജ​ന​മ​ന​സ്സി​ൽ​ ​ഇ​ടം​ ​നേ​ടാ​ൻ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ശ്ര​മി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​കെ​-​റെ​യി​ലി​നെ​തി​രെ​ ​ആ​ര് ​സ​മ​രം​ ​ന​ട​ത്തി​യാ​ലും​ ​അ​തി​ൽ​ ​പ​ങ്കു​കൊ​ണ്ട് ​രാ​ഷ്ട്രീ​യ​വി​ജ​യം​ ​നേ​ട​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കോ​ൺ​ഗ്ര​സ് ​അം​ഗ​ത്വ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​ദ്ധ്യ​മേ​ഖ​ലാ​ ​നേ​തൃ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പ​ദ്ധ​തി​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യാ​ൽ​ ​കോ​ൺ​ഗ്ര​സു​കാ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​പാ​ർ​പ്പി​ക്കാ​ൻ​ ​ജ​യി​ല​റ​ക​ൾ​ ​പ​ണി​തു​യ​ർ​ത്തേ​ണ്ടി​ ​വ​രും.​ ​പ​ദ്ധ​തി​ ​ഒ​രി​ക്ക​ലും​ ​ന​ട​ക്കി​ല്ലെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​കേ​ര​ള​ത്തെ​ ​ന​ന്ദി​ഗ്രാം​ ​ആ​ക്കി​ത്തീ​ർ​ക്കു​ക​യും​ ​ചെ​യ്യും.​ ​അ​തോ​ടെ​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​പാ​ർ​ട്ടി​യും​ ​ഇ​ല്ലാ​താ​കും.​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രാ​യ​ ​സ്ത്രീ​ക​ളും​ ​വീ​ട്ട​മ്മ​മാ​രും​ ​കെ​-​റെ​യി​ൽ​ ​വ​ന്ന​തോ​ടെ​ ​'​കൊ​ള്ള​പ്പാ​ർ​ട്ടി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന്'​ ​വി​ളി​ച്ചു​പ​റ​യു​ന്ന​ ​കാ​ഴ്ച​യാ​ണു​ള്ള​ത്.
50​ ​ല​ക്ഷം​ ​അം​ഗ​ങ്ങ​ളെ​ ​ചേ​ർ​ക്ക​ണം.​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കും.​ ​യോ​ഗം​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​താ​രി​ഖ് ​അ​ൻ​വ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​ഐ​വാ​ൻ​ ​ഡി​സൂ​സ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

കെ​-​റെ​യി​ൽ​ ​സ​ർ​വേ​ക്ക്
കോ​ഴി​ക്കോ​ട്ട് ​ഇ​ട​വേള

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ൽ​ ​കെ​-​റെ​യി​ൽ​ ​സ​ർ​വേ​ ​പു​ന​രാ​രം​ഭി​ക്കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​നി​ർ​ദ്ദേ​ശം​ ​ല​ഭി​ച്ചി​ല്ലെ​ന്ന് ​സ്ഥ​ല​മെ​ടു​പ്പ് ​സ്പെ​ഷ്യ​ൽ​ ​ത​ഹ​സി​ൽ​ദാ​ർ​ ​എ​ൻ.​ ​ഹ​രീ​ഷ് ​അ​റി​യി​ച്ചു.​ ​ക​ല്ലാ​യി​ ​മേ​ഖ​ല​യി​ൽ​ ​ക​ല്ലി​ടാ​നാ​യി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ത്തി​യ​പ്പോ​ൾ​ ​ഉ​ണ്ടാ​യ​ ​ക​ടു​ത്ത​ ​എ​തി​ർ​പ്പി​ന് ​തു​ട​ർ​ന്ന് ​ചൊ​വ്വാ​ഴ്ച​യാ​ണ് ​സ​ർ​വേ​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​റു​ത്തി​വ​ച്ച​ത്.​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​സ്ഥാ​പി​ച്ച​ ​സ​ർ​വേ​ക്ക​ല്ലു​ക​ൾ​ ​എ​ല്ലാം​ ​നാ​ട്ടു​കാ​ർ​ ​പി​ഴു​തു​ ​മാ​റ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SILVERLINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.