മാന്നാർ : വിദ്യാർത്ഥികളെ താലപ്പൊലിയെടുപ്പിച്ചു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മാന്നാർ ജെ.ബി.എസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് മന്ത്രിമാരെ സ്വീകരിച്ചപ്പോൾ കുട്ടികൾ താലപ്പൊലിയേന്തി നിന്നതിനെയാണ് മന്ത്രി പ്രസംഗത്തിൽ വിമർശിച്ചത്. പഞ്ചായത്തുകളിലെയും മറ്റും പരിപാടികളിൽ ആളെ നിറയ്ക്കാനായി കുട്ടികളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. സദസ് കൈയ്യടിയോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശങ്ങളെ സ്വികരിച്ചത്. മന്ത്രി സജി ചെറിയാനും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വേദിയിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |