തിരുവനന്തപുരം: കാസർകോട് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടിയെ മർദ്ദിച്ച പ്രഥമാദ്ധ്യാപകന് സ്ഥലംമാറ്റം. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ, പ്രഥമാദ്ധ്യാപകൻ എം.അശോകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി. ജി.എച്ച്.എസ്.എസ് കടമ്പയിലേക്കാണ് സ്ഥലംമാറ്റിയത്. അനാവശ്യമായും നിയമവിരുദ്ധമായും വിദ്യാർത്ഥികളോട് പെരുമാറുന്ന അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് മാനസികപ്രയാസമുണ്ടാക്കുന്ന നടപടികൾ അദ്ധ്യാപകന്റെയോ സ്‌കൂൾ മാനേജ്‌മെന്റിന്റെയോ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ല. വിദ്യാർത്ഥി കേന്ദ്രീകൃതമാകണം വിദ്യാഭ്യാസ പ്രവർത്തനങ്ങളെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |