
കണ്ണൂർ: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരുന്ന സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാർഡിലാണ് സംഭവം. കടിയേറ്റ ചെമ്പേരി സ്വദേശി ലതയെ(55) പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
ഇന്നലെ രാത്രി 12മണിയ്ക്കാണ് ലതയെ അണലി കടിച്ചത്. പാമ്പ് കടിച്ച ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വച്ചാണ് അണലിയുടെ കടിയേറ്റത്. ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പിനെ ആളുകൾ തല്ലിക്കൊന്നു. ജനൽ വഴിയോ വാതിൽ വഴിയോ റൂമിലേയ്ക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |