കൊച്ചി: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ പത്തു ദിവസം നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചു. യോഗത്തിന്റെ ബൈലോ ഭേദഗതിയടക്കമുള്ളവ ചോദ്യം ചെയ്തു നൽകിയ ഹർജി വിധി പറയാൻ മാറ്റിയിരിക്കേ, തിരഞ്ഞെടുപ്പു നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ച് ഇടക്കാല ഉത്തരവു നൽകിയത്.
എ സ്.എൻ.ഡി.പി യോഗത്തിന്റെ ബൈലോയിലും, വോട്ടവകാശത്തിലും വരുത്തിയ ഭേദഗതി തുടങ്ങിയവയെ ചോദ്യം ചെയ്ത് കൊല്ലം വെസ്റ്റ് കല്ലട സ്വദേശി വി. വിജയകുമാർ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. ഇത് സിംഗിൾ ബെഞ്ച് വിധി പറയാൻ മാറ്റിയതിനിടെ എസ്.എൻ.ഡി.പി യോഗത്തിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും ഫെബ്രുവരി അഞ്ചിന് നടത്താൻ നിശ്ചയിച്ച് നടപടിക്രമങ്ങൾ തുടങ്ങി. ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ ഉപഹർജി നൽകി. തുടർന്നാണ് പത്തു ദിവസത്തേക്ക് തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |