SignIn
Kerala Kaumudi Online
Thursday, 19 February 2026 9.04 AM IST

പുരപ്പുറ സോളാറിന് ഫിക്സഡ് ചാർജ്ജ്

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം:പുരപ്പുറ സോളാർ ഉൽപാദകർ നൽകിയ പരാതി അപ്പലേറ്റ് ട്രൈബ്യൂണൽ നിരാകരിച്ചതോടെ അവർ ഫിക്സഡ് ചാർജ്ജ് നൽകേണ്ടിവരും.

കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ തുക നൽകാൻ പുരപ്പുറ സോളാർ ഉപഭോക്താക്കൾ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നത് എടുത്തുപറഞ്ഞാണ് പരാതി തള്ളിയത്.

പുരപ്പുറ സോളാർ വൈദ്യുതി ഉൽപാദകർ ഫിക്സഡ് ചാർജ്ജ് നൽകുന്നത് സംബന്ധിച്ച് വൈദ്യുതി ചട്ടത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. പുരപ്പുറ സോളാർ ഉൽപാദകർ മറ്റ് വൈദ്യുതി ഉപയോഗക്താക്കളെപ്പോലെ ഫിക്സഡ് ചാർജ്ജ് നൽകണമെന്ന വ്യവസ്ഥ പുതിയ വൈദ്യുതിചട്ടഭേദഗതിയിൽ ഉൾപ്പെടുത്തി.ഇത് ചോദ്യം ചെയ്താണ് അപ്പലേറ്റ്ട്രൈബ്യൂണിലിനെ സമീപിച്ചത്.

ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവനുസരിച്ച് ചുമത്തുന്ന വിലയായ എനർജി ചാർജിനു പുറമേ കെ.എസ്.ഇ.ബി ഉപഭോക്താവിന് വൈദ്യുതി വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനത്തിനുള്ള വാടകയാണ് ഫിക്സഡ് ചാർജ് . എന്നാൽ പുരപ്പുറ സോളാർ ഉൽപാദകർ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുന്നത് കൈമാറ്റ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അതിനാൽ ഫിക്സഡ് ചാർജ്ജ് വാങ്ങുന്നത് അന്യായമെന്നാണ് ഹർജിക്കാർ പറഞ്ഞത്.ഇത് അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളി. ബില്ലിങ് കാലയളവിലെ ആകെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലോ, മൊത്തം കണക്ടഡ്

ലോഡിന്റെ അടിസ്ഥാനത്തിലോ ഫിക്സഡ് ചാർജ്ജ് നൽകണമെന്ന കമ്മിഷന്റെ നിർദ്ദേശം അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവെച്ചു.

എങ്കിലും കൂടുതൽ കൃത്യമായ സംവിധാനം ആവശ്യമാണെന്ന് ട്രൈബ്യണൽ അഭിപ്രായപ്പെട്ടു.

TAGS: SOLAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY