SignIn
Kerala Kaumudi Online
Friday, 20 September 2024 12.58 AM IST

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യൻ കുതിപ്പ് ഉറപ്പാക്കും: എസ്. സോമനാഥ്

Increase Font Size Decrease Font Size Print Page
somanath

തിരുവനന്തപുരം:ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ തലത്തിലേക്ക് ഇന്ത്യയുടെ കുതിപ്പ് ഉറപ്പാക്കുകയാണ് പുതിയ ദൗത്യമെന്നും അത് ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് മുൻഗണന നൽകുമെന്നും ഐ.എസ്.ആർ.ഒ ചെയർമാനായി നിയമിതനായ എസ്.സോമനാഥ് പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യം നേടിയ വൻ മുന്നേറ്റത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുകയാണ് മനസിലുള്ള ലക്ഷ്യം. ബഹിരാകാശ ഗവേഷണ, വ്യവസായ, നിക്ഷേപരംഗത്ത് രാജ്യത്ത് ഒരു ഇക്കോ സിസ്റ്റം അന്താരാഷ്ട്ര തലത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്. അത് ഐ.എസ്.ആർ.ഒയെ മാത്രമല്ല സ്റ്റാർട്ടപ്പുകൾ, ഇൗ രംഗത്തെ വ്യവസായ സ്ഥാപനങ്ങൾ, പുതിയ സംരംഭങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെയെല്ലാം ചേർത്തുപിടിച്ചുകൊണ്ടാകും. അതിനുള്ള അവസരമായാണ് പുതിയ ദൗത്യത്തെ കാണുന്നത്. കേന്ദ്രസർക്കാർ രൂപം നൽകിയ ഇൻസ്പെയ്സ് എന്ന സംവിധാനത്തിലൂടെ സാമ്പത്തികരംഗത്ത് വൻ കുതിപ്പ് ഉറപ്പാക്കേണ്ട സാഹചര്യമാണിത്. പുതിയ ദൗത്യങ്ങളുടെ നിർവഹണവും ഒപ്പം രാജ്യത്തിന്റെ വളർച്ചയും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SOMANATH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.