ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ അടക്കം മൂന്നു പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. തട്ടിപ്പിനിരയായെന്ന് പരാതിയുള്ള സിറാജ് വലിയതുറ ഹമീദ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സിവിൽ സ്വഭാവത്തിലുള്ള വിഷയമാണ്. ആർബിട്രേഷൻ നടക്കേണ്ട തർക്കമാണെന്നും കോടതി നിലപാടെടുത്തതോടെ പരാതിക്കാരന്റെ അഭിഭാഷകൻ ഹർജി പിൻവലിച്ചു. സൗബിന് പുറമെ സിനിമയുടെ സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |