#ജയലിൽ നിന്ന് ദീലീപിന് കത്തയച്ചത് പൾസർ സുനിയല്ല
തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്ന് മുൻ ജയിൽ ഡി.ജി.പി ശ്രീലേഖ ആരോപിച്ചു.
പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല . ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാനാകില്ല. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് ശ്രീലേഖയുടെ തുറന്ന് പറച്ചിൽ.
ജയിലിൽ നിന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല,സഹ തടവുകാരൻ വിപിനാണ് . ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും, ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണെത്തിച്ചത് പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |