SignIn
Kerala Kaumudi Online
Thursday, 09 May 2024 2.53 AM IST

കൊട്ടിക്കയറി ഗംഗയും സംഘവും

ganga

കൊല്ലം: മത്സരവേദിയിൽ താള വിസ്മയം തീർത്ത് ഗംഗയും കൂട്ടരുടെയും തായമ്പക അവതരണം. മലപ്പുറം മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിഭാഗം വിദ്യാർത്ഥിനി ഗംഗയുടെ നേതൃത്വത്തിലാണ് കാണികളുടെ മനം കവർന്ന തായമ്പക. അനൂപ്, അതുൽ.വി.രമേശ്, അമൽ.വി.രമേശ്, ആദിത്യ കൃഷ്ണ.കെ.ആർ,നന്ദൻ.ടി.സുധീർ എന്നിവർ പക്കവാദ്യമൊരുക്കി കൂടെ നിന്നു.

കന്നി മത്സരത്തിന് എ ഗ്രേഡിന്റെ തിളക്കം. പത്ത് വർഷമായി ചെണ്ട അഭ്യസിക്കുന്നുണ്ട്. നാട്ടിലെ ഉത്സവങ്ങളിൽ സ്ഥിരസാന്നിദ്ധ്യം.ചെണ്ട ഇവർക്ക് തമാശയല്ല. കാര്യമായി മുന്നോട്ട് പോകാനാണ് തീരുമാനം. പഠനത്തോടൊപ്പം ചെണ്ടയും കൂടെ കൂട്ടും.സന്തോഷ് ആലങ്കോടിൻ്റെ ശിഷ്യഗണങ്ങളാണ് ആറുപേരും. ആശാൻ സന്തോഷ് തുടർച്ചയായി അഞ്ചു വർഷം സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ ജേതാവ്.സംഘത്തിലെ പ്ലസ് വൺ വിദ്യാർത്ഥികളായ അതുലും അമലും ഇരട്ടസഹോദരന്മാരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.