
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുന്നോടിയായി കൊല്ലം വിജിലൻസ് കോടതി ഇന്നലെ എസ്.ഐ.ടിയോട് റിപ്പോർട്ട് തേടി. ഹർജി 8ന് വീണ്ടും കോടതി പരിഗണിക്കും. ശബരിമലയിലെ കട്ടിളപ്പാളി പോറ്റിക്ക് കൈമാറുന്നത് സംബന്ധിച്ച അജണ്ട തിരുത്തിയിട്ടില്ലെന്നതടക്കം അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് വിരുദ്ധമായ പത്മകുമാറിന്റെ ജാമ്യ ഹർജിയിലെ വാദങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി എസ്.ഐ.ടിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |