
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണം തിരിച്ചറിയണമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെ.എസ്.ടി.എ) സംഘടിപ്പിച്ച സി.എം കിഡ്‌സ് സ്‌കോളർഷിപ്പ് മാതൃകാ പരീക്ഷയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യപേപ്പറുകൾ രഹസ്യ സ്വഭാവം സൂക്ഷിച്ചു കൊണ്ട് തയ്യാറാക്കുന്നതാണ്. മന്ത്രിക്കുപോലും അതിൽ അറിവില്ല. വ്യാജപ്രചാരണം നടത്തുന്നവർ കുട്ടികളിൽ ഭയം സൃഷ്ടിച്ച് തങ്ങളുടെ ഓൺലൈൻ ട്യൂഷൻ കച്ചവടം വളർത്താനുള്ള അവസരം സൃഷ്ടിക്കുകയാണ്. അത് കേട്ട് കുട്ടികൾ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. എ. ഷാഫി, സംസ്ഥാന ട്രഷറർ എ.കെ. ബീന, സംസ്ഥാന സെക്രട്ടറിമാരായ എം.കെ. നൗഷാദലി, എ. നജീബ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ സിജോവ് സത്യൻ, സുജു മേരി, വാർഡ് കൗൺസിലർ ശൈലജ ദേവി, പി.ടി.എ പ്രസിഡന്റ് നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു. രക്ഷാകർത്താക്കളുടെ ബോധവത്കരണ ക്ലാസ് എൻ.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ആർ. രാജേഷ് എസ്. വള്ളിക്കോടും നവ കേരള ക്വിസ് മത്സരം ഡോ. എൽ. അക്ബർ ഷായും നയിച്ചു. സംസ്ഥാനമൊട്ടാകെ 650 കേന്ദ്രങ്ങളിൽ മാതൃകാപരീക്ഷ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |