SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.49 PM IST

മൂല്യനിർണയം തുടങ്ങി, എസ്.എസ്.എൽ.സി ഫലം മേയ് മൂന്നാം വാരം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കും. മൂല്യനിർണയ ക്യാമ്പുകൾ ഇന്നലെ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കാരണം ക്യാമ്പുകൾ ആരംഭിക്കാൻ വൈകിയതിനാലാണ് ഫലപ്രഖ്യാപനം മുൻനിശ്ചയിച്ചതിൽ നിന്ന് ഒരാഴ്ച വൈകിയതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂല്യനിർണയം മേയ് രണ്ടിന് അവസാനിക്കും. 72 ക്യാമ്പുകളിലായി 12,000 അദ്ധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർസെക്കൻഡറി മൂല്യനിർണയത്തിന് 63 സിംഗിൾ വാല്യുവേഷൻ ക്യാമ്പുകളും 26 ഡബിൾ വാല്യുവേഷൻ ക്യാമ്പുകളും ഉൾപ്പെടെ 89 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 66,65,852 പേപ്പറുകളാണ് മൂല്യനിർണയം നടത്തുന്നത്. 24,167 ജീവനക്കാർ മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഗ​ൾ​ഫ് ​മേ​ഖ​ല​യി​ലെ​ ​പ​രീ​ക്ഷ​ ​:​ ​മോ​ഡ​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കും

​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ക്ക് ​ഒ​ന്നാം​വ​ർ​ഷ​ ​മാ​ർ​ക്ക് ​മാ​ന​ദ​ണ്ഡ​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഗ​ൾ​ഫ് ​മേ​ഖ​ല​യി​ലെ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മോ​ഡ​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​നി​ശ്ചി​ത​ ​ശ​ത​മാ​നം​ ​ഗ്രേ​സ് ​മാ​ർ​ക്കു​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​യു​ദ്ധ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഗ​ൾ​ഫ് ​മേ​ഖ​ല​യി​ലെ​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ 633​ ​കു​ട്ടി​ക​ൾ​ക്ക് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.
മോ​ഡ​ൽ​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ത്ത​വ​ർ​ക്ക് ​ടേം​ ​പ​രീ​ക്ഷ​ക​ൾ,​ ​പ്രീ​മോ​ഡ​ൽ​ ​പ​രീ​ക്ഷ​ ​എ​ന്നി​വ​യി​ലെ​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കും.​ ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഒ​ന്നാം​ ​വ​ർ​ഷ​ ​തി​യ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്കും​ ​സി.​ഇ,​ ​പ്രാ​ക്ടി​ക്ക​ൽ​ ​മാ​ർ​ക്കു​ക​ളും​ ​ചേ​ർ​ത്താ​കും​ ​ഫ​ല​പ്ര​ഖ്യാ​പ​നം.​ ​തീ​രു​മാ​ന​ത്തി​ൽ​ ​തൃ​പ്ത​ര​ല്ലാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ജൂ​ണി​ൽ​ ​ന​ട​ക്കു​ന്ന​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​സേ​ ​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ ​ഒ​ന്നാം​ ​ചാ​ൻ​സാ​യി​ ​പ​രി​ഗ​ണി​ച്ച് ​എ​ഴു​തു​ന്ന​തി​ന് ​അ​വ​സ​രം​ ​ന​ൽ​കും.
592​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഗ​ൾ​ഫ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ്ല​സ് ​ടു​ ​എ​ഴു​തേ​ണ്ടി​യി​രു​ന്ന​ത്.​ ​ഇ​തി​ൽ​ 470​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​മാ​ർ​ക്ക് ​ര​ണ്ടാം​ ​വ​ർ​ഷ​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​ന​ൽ​കു​മ്പോ​ൾ​ ​ജ​യി​ക്കു​മെ​ന്ന് ​വി​ല​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ 122​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​നി​മം​ ​മാ​ർ​ക്ക് ​ല​ഭ്യ​മാ​യി​ട്ടി​ല്ല.​ ​ഇ​വ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഉ​ചി​ത​ ​തീ​രു​മാ​നം​ ​എ​ടു​ക്കു​ന്ന​തി​ന് ​പ​രീ​ക്ഷ​ ​ബോ​ർ​ഡി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​ഗ​ൾ​ഫി​ൽ​ ​പോ​യി​ ​തി​രി​കെ​ ​വ​രാ​ൻ​ ​ക​ഴി​യാ​ത്ത​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​ ​സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ​ ​ഗ​ൾ​ഫ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​രീ​തി​യി​ൽ​ ​മാ​ർ​ക്ക് ​ന​ൽ​കി​ ​ഫ​ലം​ ​ത​യ്യാ​റാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.


30​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​ക്ലാ​​​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​ഞ്ചാം​​​ ​​​ക്ലാ​​​സ് ​​​മു​​​ത​​​ൽ​​​ ​​​ഒ​​​മ്പ​​​താം​​​ ​​​ക്ലാ​​​സ് ​​​വ​​​രെ​​​യു​​​ള്ള​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള​​​ ​​​പ​​​ഠ​​​ന​​​പി​​​ന്തു​​​ണാ​​​ ​​​പ​​​രി​​​പാ​​​ടി​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.​​​വാ​​​ർ​​​ഷി​​​ക​​​ ​​​എ​​​ഴു​​​ത്തു​​​ ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ​​​ 30​​​ശ​​​മ​​​താ​​​നം​​​ ​​​മാ​​​ർ​​​ക്ക് ​​​നേ​​​ടാ​​​ത്ത​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണി​​​ത്.20​​​ ​​​മു​​​ത​​​ൽ​​​ 27​​​ ​​​വ​​​രെ​​​യാ​​​ണ് ​​​ക്ലാ​​​സ്.​​​ശേ​​​ഷം​​​ ​​​പ്ര​​​ത്യേ​​​കം​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​സ്‌​​​കൂ​​​ൾ​​​ ​​​ത​​​ല​​​ത്തി​​​ൽ​​​ ​​​ന​​​ട​​​ത്തി​​​ ​​​പ്ര​​​മോ​​​ഷ​​​ൻ​​​ ​​​ലി​​​സ്റ്റ് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം.​​​ക​​​ഴി​​​ഞ്ഞ​​​ ​​​വ​​​ർ​​​ഷം​​​ ​​​എ​​​ട്ടാം​​​ ​​​ക്ലാ​​​സി​​​ൽ​​​ ​​​ഇ​​​ത് ​​​ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു.

നി​ര​ന്ത​ര​ ​മൂ​ല്യ​നി​ർ​ണ​യം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രാ​തി​പ്പെ​ടാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ 20​ശ​ത​മാ​ന​മു​ള്ള​ ​നി​ര​ന്ത​ര​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ​ ​മാ​ർ​ക്ക് ​(​ഇ​ന്റേ​ണ​ൽ​ ​മാ​ർ​ക്ക്)​ ​സം​ബ​ന്ധി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രാ​തി​പ്പെ​ടാ​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​തി​നു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്കും.​ ​മാ​ർ​ക്ക് ​ന​ൽ​കു​ന്ന​ത് ​ഒ​രു​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​മാ​ത്രം​ ​അ​ധി​കാ​ര​മാ​കി​ല്ല.​ ​പ​ല​പ്പോ​ഴും​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഇ​തി​ന്റെ​ ​അ​ന്തഃ​സ​ത്ത​ ​ഉ​ൾ​ക്കൊ​ള്ളാ​തെ​ ​മാ​ർ​ക്ക് ​ന​ൽ​കു​ന്ന​ ​പ​രാ​തി​ക​ൾ​ ​ഉ​യ​രു​ന്നു​ണ്ട്.​ ​നി​ര​ന്ത​ര​ ​മൂ​ല്യ​നി​ർ​ണ​യ​ ​മാ​ർ​ക്ക് ​സ്‌​കൂ​ൾ​ ​നോ​ട്ടീ​സ് ​ബോ​ർ​ഡി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​കു​ട്ടി​ക​ളു​ടെ​ ​പ​രാ​തി​ക​ൾ​ ​സ്‌​കൂ​ൾ​ത​ല​ ​മോ​ണി​റ്റ​റിം​ഗ് ​സ​മി​തി​ ​പ​രി​ശോ​ധി​ക്ക​ണം.​ ​സ്‌​കൂ​ൾ​ ​ത​ല​ത്തി​ൽ​ ​പ്രി​ൻ​സി​പ്പ​ൽ,​ ​എ​സ്.​ആ​ർ.​ജി​ ​ക​ൺ​വീ​ന​ർ​മാ​ർ,​ ​സ​ബ്ജ​ക്ട് ​കൗ​ൺ​സി​ൽ​ ​ക​ൺ​വീ​ന​ർ​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും
ജി​ല്ലാ​ത​ല​ത്തി​ൽ​ ​ഡി.​ഡി.​ഇ,​ ​ഡി.​ഇ.​ഒ,​ ​ഡ​യ​റ്റ് ​പ്രി​ൻ​സി​പ്പ​ൽ,​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​ഫാ​ക്ക​ൽ​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ,​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​ഡ​യ​റ​ക്ട​ർ,​ ​അ​സ​സ്‌​മെ​ന്റ് ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​സ​മി​തി​ക​ൾ​ ​ഇ​തി​നാ​യി​ ​രൂ​പീ​ക​രി​ക്ക​ണം.

TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.