പെരിയ (കാസർകോട്): കേരള കേന്ദ്ര സർവ്വകലാശാല ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് വിഭാഗം പ്രൊഫസർ ഡോ.കെ. ജയപ്രസാദിനെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മുൻ പ്രോ വൈസ് ചാൻസലറും മുൻ ഫിനാൻസ് ഓഫീസറുമാണ്. വകുപ്പ് മേധാവി, സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് ഡീൻ, ഐസിഎസ്എസ്ആർ ഗവേണിംഗ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |