തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികളുടെ സർവീസ് സംഘടനാ കൂട്ടായ്മയായ സെറ്റോ, സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് സൂചനാപണിമുടക്ക് നടത്തും.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും (ഐ.എൻ.ടി.യു.സി) ഇന്ന് പണിമുടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |