
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നു മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം ഒരാഴ്ചത്തേക്ക് മാറ്റി. ഇന്നലെ മന്ത്രിമാരായ വീണാ ജോർജ് കെ എൻ ബാലഗോപാൽ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആവശ്യങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും രേഖാമൂലമുള്ള ഉറപ്പ് മന്ത്രിമാർ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ മുൻ നിശ്ചയിച്ച പ്രകാരം 19ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി സമരം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്. സി.എസ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |