കുളത്തൂർ: വിവാഹിതയായതിന്റെ പത്താംവർഷം ഒറ്രപ്രസവത്തിൽ മൂന്നുകുഞ്ഞുങ്ങൾക്കു ജന്മം നൽകിയ യുവതി കിടപ്പുമുറിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. മൺവിള പുല്ലുകാട് സെറ്റിൽമെന്റ് കോളനി മാധവ മന്ദിരത്തിൽ കെട്ടിട നിർമ്മാണ കരാർ തൊഴിലാളി ബിനുവിന്റെ ഭാര്യ വി. ലിജയാണ് (സിനു - 39 ) ജീവനൊടുക്കിയത്. നിലവിളി കേട്ട് ഓടിയെത്തി തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ലിജയുടെ സഹോദരി അജിതയ്ക്ക് പൊള്ളലേറ്റു.
കുഞ്ഞുങ്ങളിലൊരാൾ അടുത്തിടെ മരിച്ചതുമുതൽ ലിജ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. 4 മാസം മുമ്പാണ് ആദ്യ പ്രസവത്തിൽ 3 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അതിൽ ഒരാൺ കുഞ്ഞാണ് ഒന്നരമാസം മുമ്പ് ആശുപത്രിയിൽ മരിച്ചത്. പരേതനായ മോഹനൻ -വസന്ത ദമ്പതികളുടെ മകളാണ് ലിജ. സംസ്കാരം പാങ്ങപ്പാറയിലെ കുടുംബ വീട്ടിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |