കൊച്ചി: ആലുവ പാലത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം. രണ്ട് ട്രെയിനുകൾ റദ്ദാക്കി. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. പാലക്കാട് ജംഗ്ഷൻ എറണാകുളം സൗത്ത് മെമു (66609), എറണാകുളം സൗത്ത് - പാലക്കാട് ജംഗ്ഷൻ മെമു (66610) എന്നീ രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഗോരഖ്പൂർ തിരുനവന്തപുരം സെൻട്രൽ രപ്തിസാഗർ എക്സ്പ്രസ് (12511) ഒരു മണിക്കൂർ 20 മിനിട്ടുകൾ വൈകി പുറപ്പെടുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്.
കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് (16308) ഒരു മണിക്കൂർ 15 മിനിട്ടുകൾ പിടിച്ചിടുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് (20631) 25 മിനിട്ട് വൈകും. തിരുവനന്തപുരം സെൻട്രലിൽ നിന്നും 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20632) പത്ത് മിനിട്ട് വൈകിയായിരിക്കും പുറപ്പെടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. സെക്കന്തരാബാദ്- തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (17230) 30 മിനിട്ട് വൈകും. ജാംനഗർ -തിരുനെൽവേലി എക്സ്പ്രസ് (19578) പത്ത് മിനിട്ട് വൈകും.
ആകെ എട്ട് ട്രെയിനുകളാണ് വൈകി ഓടുന്നത്. യാത്രക്കാർ റെയിൽ വൺ ആപ്പ് നോക്കി സമയം പരിശോധിച്ചതിനു ശേഷം മാത്രം യാത്രകൾക്കുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |