കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തി നടൻ സുരേഷ് ഗോപി. തുടർന്ന് കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. അഭിനയ രംഗത്ത് മികവ് കാട്ടിയ സഹപ്രവർത്തകനായിരുന്നു മാമുക്കോയയെന്നും അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമാരംഗത്ത് നികത്താനാവാത്തതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്,ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ,ജോയി മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു. സംവിധായകൻ സിദ്ദീഖും മാമുക്കോയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ഓർമകൾ പങ്കുവച്ചു. ദുബയിലായിരുന്നതിനാലാണ് എത്താൻ പറ്റാതിരുന്നതെന്ന് മക്കളായ നിസാറിനെയും റഷീദിനെയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |