വർക്കല: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ശുഭാംഗാനന്ദയ്ക്ക് ഇന്ന് രാവിലെ 10ന് വർക്കല പൗരാവലി ശിവഗിരിമഠത്തിൽ സ്വീകരണം നൽകും.അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്ന സ്വീകരണസമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. അഡ്വ.വി.ജോയി എം.എൽ.എ സ്വാമി ശുഭാംഗാനന്ദയെ ആദരിക്കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ.സ്മിതാസുന്ദരേശൻ,വർക്കലകഹാർ,നഗരസഭാകൗൺസിലർ അഡ്വ.അനിൽകുമാർ,മുൻ ജില്ലാപഞ്ചായത്തംഗം വി.രഞ്ജിത്ത്,വോയ്സ് ഓഫ് വർക്കല ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ,ശ്രീനാരായണ സാംസ്കാരിക സമിതി ഇന്റർനാഷണൽ സെക്രട്ടറി വി.ശശിധരൻ,മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനി ഡയറക്ടർ അഡ്വ.കൃഷ്ണമോഹൻ,കെ.സൂര്യപ്രകാശ് തുടങ്ങിയവർ സംസാരിക്കും.എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം സ്വാഗതവും സ്വീകരണകമ്മിറ്റി കൺവീനർ അരുൺകുമാർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |