SignIn
Kerala Kaumudi Online
Friday, 26 April 2024 7.52 PM IST

സ്വിഫ്ട് ബുക്കിംഗ് ആരംഭിച്ചു: കുറഞ്ഞ നിരക്ക്, ആദ്യയാത്രക്ക് റിട്ടേൺ ടിക്കറ്റ് ഫ്രീ

p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ട് കമ്പനിയുടെ ബസ് സർവീസുകളുടെ സീറ്റ് ബുക്കിംഗ് ഇന്നലെ വൈകിട്ട് ആരംഭിച്ചു. 11 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ബസ് സർവ്വീസുകൾ ആരംഭിക്കും.

സ്വകാര്യ ബസുകളെ അപേക്ഷിച്ച് സ്വിഫ്ടിൽ ടിക്കറ്റ് നിരക്ക് കുറവാണ്.

www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാകും. തത്ക്കാൽ ടിക്കറ്റുകളും അഡിഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺ ലൈൻ വഴി ലഭിക്കും.

സീറ്റ് ബുക്ക് ചെയ്യുന്ന ഓരോ ബസിലെയും ആദ്യത്തെ യാത്രക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകും. ഒപ്പം സമ്മാനവും ആദ്യ യാത്രാ സർട്ടിഫിക്കറ്റും ലഭിക്കും. റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിച്ചാൽ മതി. തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30 ശതമാനം വരെ ഇളവും അനുവദിക്കും


എ.സി സ്ലീപ്പർ

നിരക്ക്

□തിരുവനന്തപുരം ബംഗളൂരു- വൈകിട്ട് 6ന്- നാഗർകോവിൽ തിരുനൽവേലി, ഡിണ്ടിഗൽ, നാമക്കൽ വഴി ₹1571.തിരികെ വൈകിട്ട് 6ന്.₹1728

□തിരുവനന്തപുരം ബംഗളൂരു- വൈകിട്ട് 5.30ന് ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോയമ്പത്തൂർ, സേലം വഴി ₹1376 ( 30% കുറവ്). തിരികെ ₹2156 രൂപ)

□എറണാകുളം ബംഗളൂരു- രാത്രി 8ന് തൃശൂർ, കോയമ്പത്തൂർ, സേലം വഴി ₹ 988 രൂപ ( 30% കുറവ്).തിരികെ ₹ 1552

□എറണാകുളം ബംഗളൂരു- രാത്രി 9ന്, തൃശൂർ, കോയമ്പത്തൂർ, സേലം വഴി ₹ 988 ( 30% കുറവ്)

തിരികെ ₹1552


എ.സി സെമി സ്ലീപ്പർ

ബസുകൾ

□പത്തനംതിട്ട ബംഗളൂരു- വൈകിട്ട് 5.30ന് കോട്ടയം തൃശൂർ കോയമ്പത്തൂർ സേലം വഴി ₹1251.തിരികെ രാത്രി 7.30ന് ₹1376

□കോട്ടയം ബംഗളൂരു- വൈകിട്ട് 5.30 തൃശൂർ പെരിന്തൽമണ്ണ നിലമ്പൂർ ഗൂഡല്ലൂർ മൈസൂർ വഴി ₹993. തിരികെ വൈകിട്ട് 3.45 ന് ₹1093

□ കോഴിക്കോട് ബംഗളൂരു- രാവിലെ 8.30ന് സുൽത്താൻ ബത്തേരി മൈസൂർ വഴി ₹ 703 രൂപ)

ഉച്ചയ്ക്ക് ബത്തേരി വഴി ₹ 703 രൂപ).രാത്രി 7ന് മാനന്തവാടി വഴി ₹ 703 രൂപ)

തിരികെ സുൽത്താൻ ബത്തേരി വഴി, ഉച്ചയ്ക്ക് 12 ന്: ₹774 , രാത്രി 10.30 ന് ₹ 774 , രാത്രി 11.45 ന് ₹848 , മാനന്തവാടി വഴി രാത്രി8.30 ന് ₹848

□ മറ്റ് ബസുകളുടെ വിവരങ്ങൾക്ക് www.online.keralartc.com

​ ​പ​ണി​മു​ട​ക്ക് ​ആ​ഘോ​ഷി​ച്ച​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​പ​ണി​ ​കി​ട്ടി

പ്ലാ​ൻ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന്
കി​ട്ടേ​ണ്ട​ 40​ ​കോ​ടി​ ​'​ഡിം"

സ്വ​ന്തം​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​യ​ഥാ​സ​മ​യം​ ​ബി​ല്ല് ​സ​മ​‌​ർ​പ്പി​ക്കാ​ത്ത​തു​ ​കാ​ര​ണം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​പ്ലാ​ൻ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​ല​ഭി​ക്കേ​ണ്ട​ 40.37​ ​കോ​ടി​ ​രൂ​പ​ ​ന​ഷ്ട​മാ​യി.​ 99.91​ ​കോ​ടി​ ​രൂ​പ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​പ്ലാ​ൻ​ ​ഫ​ണ്ടി​ന് ​വ​ക​യി​രു​ത്തി​യി​രു​ന്ന​ത്.​ ​ഇ​തി​ൽ​ 87.20​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​തി​ൽ​ ​നി​ന്നാ​ണ് 40.37​ ​കോ​ടി​ ​രൂ​പ​ ​ന​ഷ്ട​മാ​യ​ത്.​ ​ഭീ​മ​മാ​യ​ ​ക​ട​ക്കെ​ണി​യി​ൽ​ ​മു​ന്നോ​ട്ടു​ ​പോ​കു​ന്ന​ ​കോ​ർ​പ്പ​റേ​ഷ​ന് ​ഈ​ ​ന​ഷ്ടം​ ​വ​രു​ത്തി​വ​ച്ച​ത് ​ചി​ല​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ഉ​ദാ​സീ​ന​മാ​യ​ ​സ​മീ​പ​ന​മാ​ണെ​ന്നാ​ണ് ​സൂ​ച​ന.​ ​നേ​ര​ത്തെ​ ​ബി​ല്ലു​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് ​വി​ന​യാ​യ​ത്.​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ന്റെ​ ​അ​വ​സാ​ന​ത്തി​ലാ​ണ് ​സാ​ധാ​ര​ണ​ ​ബി​ല്ലു​ക​ൾ​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​ത്ത​വ​ണ​ ​മാ​ർ​ച്ച് 28​നും​ 29​നും​ ​പ​ണി​മു​ട​ക്കാ​യി​രു​ന്നു.​ ​ശേ​ഷി​ച്ച​ ​ര​ണ്ടു​ ​ദി​വ​സം​കൊ​ണ്ട് ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ദ്ദേ​ശി​ച്ച​ ​രീ​തി​യി​ൽ​ ​മു​ന്നോ​ട്ടു​ ​പോ​യ​തു​മി​ല്ല.​ ​ഒ​രു​ ​യൂ​ണി​യ​ൻ​ ​ഒ​ഴി​കെ​ ​എ​ല്ലാ​ ​യൂ​ണി​യ​നു​ക​ളും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​പ​ണി​മു​ട​ക്കാ​യ​തി​നാ​ൽ​ ​ഈ​ ​ന​ഷ്ട​ത്തെ​ ​മാ​നേ​ജ്മെ​ന്റ് ​പോ​ലും​ ​ത​ള്ളി​പ്പ​റ​യു​ന്നു​മി​ല്ല.​ ​സാ​ധാ​ര​ണ​ ​പ്ലാ​ൻ​ ​ഫ​ണ്ടി​ൽ​ ​ന​ഷ്ട​മാ​യ​ ​തു​ക​ ​പി​ന്നീ​ട് ​കി​ട്ടാ​റി​ല്ല.​ ​അ​ഥ​വാ​ ​കി​ട്ടി​യാ​ൽ​ ​ത​ന്നെ​ ​അ​ടു​ത്ത​ ​വ​‌​ർ​ഷ​ത്തെ​ ​പ്ലാ​ൻ​ ​ഫ​ണ്ടി​ലെ​ ​തു​ക​യി​ലേ​ക്ക് ​ല​യി​പ്പി​ക്കു​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഈ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 105​ ​കോ​ടി​ ​രൂ​പ​യാ​ണ് ​പ്ലാ​ൻ​ ​ഫ​ണ്ടാ​യി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഈ​ ​വ​ർ​ഷം​ ​ഈ​ ​തു​ക​യ്ക്ക് ​പു​റ​മെ​ ​ആ​വ​ശ്യ​മു​ള്ള​പ​ക്ഷം​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ല​ഭി​ക്കാ​തി​രു​ന്ന​ 40.37​ ​കോ​ടി​ ​രൂ​പ​ ​ഉ​ൾ​പ്പെ​ടെ​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി.
ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ച്ച് 78.73​ ​കോ​ടി​ ​രൂ​പ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​തി​ന് ​വേ​ണ്ടി​ ​ട്ര​ഷ​റി​യി​ൽ​ ​ബി​ൽ​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ന്നും​ ​എ​ന്നാ​ൽ​ 40.37​ ​കോ​ടി​ ​രൂ​പ​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പ് ​പി​ൻ​വ​ലി​ച്ച​ത് ​കാ​ര​ണം​ 38.36​ ​കോ​ടി​ ​രൂ​പ​ ​മാ​ത്ര​മേ​ ​ല​ഭി​ച്ചി​രു​ന്നു​ള്ളു​ ​എ​ന്നും​ ​അ​തി​നാ​ലാ​ണ്
40.37​ ​കോ​ടി​ ​രൂ​പ​ ​ല​ഭി​ക്കാ​ത്ത​തു​മെ​ന്നു​മാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​അ​തേ​ ​സ​മ​യം​ ​തു​ക​ ​ന​ഷ്ട​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം​ ​എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​അം​ഗീ​കൃ​ത​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​യാ​യ​ ​കെ.​എ​സ്.​ടി​ ​എം​പ്ലോ​യീ​സ് ​സം​ഘ് ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​രെ​ ​പി​രി​ച്ചു​വി​ടാൻ
അ​നു​വ​ദി​ക്കി​ല്ല​ :ത​മ്പാ​നൂ​ർ​ ​ര​വി

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​ജീ​വ​ന​ക്കാ​രെ​ ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ​ടി.​ഡി.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ത​മ്പാ​നൂ​ർ​ ​ര​വി.​ 5300​ ​ഷെ​ഡ്യൂ​ളു​ക​ൾ​ ​ഓ​ടി​യി​രു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി​സി​യി​ൽ​ ​ഇ​പ്പോ​ൾ​ 3400​ ​എ​ണ്ണ​മാ​ണ് ​ഓ​ടു​ന്ന​ത്.​ 4000​ ​ബ​സ് ​വാ​ങ്ങു​മെ​ന്ന​ ​മു​ൻ​ ​ധ​ന​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക്കി​ന്റെ​ ​ബ​ഡ്ജ​റ്റി​ലെ​ ​ഉ​റ​പ്പ് ​ന​ട​പ്പാ​ക്കി​യി​ല്ല.​ ​ആ​കെ​ 101​ ​എ​ണ്ണ​മാ​ണ് ​വാ​ങ്ങി​യ​ത്.​ 2885​ ​ബ​സു​ക​ൾ​ ​കൂ​ട്ടി​യി​ട്ട് ​ന​ശി​പ്പി​ച്ചു.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ബ​ഡ്ജ​റ്റി​ൽ​ ​അ​നു​വ​ദി​ച്ച​ ​തു​ക​ ​ഉ​പ​യോ​ഗി​ച്ചു​ ​വാ​ങ്ങി​യ​ ​ബ​സു​ക​ൾ​ ​കെ​ ​-​ ​സ്വി​ഫ്റ്റ് ​എ​ന്ന​ ​സ്വ​ത​ന്ത്ര​ ​ക​മ്പ​നി​ക്ക് ​ന​ൽ​കു​ന്നു.​ ​ജീ​വ​ന​ക്കാ​രെ​ ​പി​രി​ച്ചു​വി​ട​ണ​മെ​ന്നു​ ​പ​റ​യു​ന്ന​വ​ർ​ ​പു​തി​യ​ ​ക​മ്പ​നി​യി​ൽ​ ​നൂ​റു​ ​ക​ണ​ക്കി​ന് ​പാ​ർ​ട്ടി​ക്കാ​രെ​ ​പു​റം​ ​വാ​തി​ലി​ലൂ​ടെ​ ​നി​യ​മി​ക്കു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWIFT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.