
കൊച്ചി: തൃക്കാക്കരയിൽ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. ദിണ്ഡിഗൽ സ്വദേശിയായ ബാബുരാജ് (50) ആണ് പുലർച്ചെയോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച ബാബുരാജിനെ തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്.
രാത്രിയോടെ സെല്ലിനുള്ളിൽ ഇയാൾക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3:10ഓടെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണ വിവരം തമിഴ്നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബന്ധുക്കൾ എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |