ന്യൂഡൽഹി: രണ്ട് ചൈനീസ് മൊബൈൽ കമ്പനികൾ ആദായ നികുതി നിയമം ലംഘിച്ചെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സ് അറിയിച്ചു. 1961 ലെ ആദായ നികുതി നിയമമനുസരിച്ച് റഗുലേറ്ററി ഉത്തരവ് പാലിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നും ഇരു കമ്പനികളിൽ നിന്നും 1000 കോടി രൂപയിലധികം പിഴ ഈടാക്കുമെന്നും സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സ് വ്യക്തമാക്കി. 21 ന് രാജ്യത്താകമാനം ചില മൊബൈൽ കമ്പനികളുടെ കോർപ്പറേറ്റ് ഓഫീസുകളിലും ഹാൻഡ്സെറ്റ് നിർമ്മാണ യൂണിറ്റുകളിലും നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |